728-pixel-x-90-2-learn
728-pixel-x-90
<< >>

എംഎല്‍എമാര്‍ സിനിമയില്‍ പാടുന്നു

സഭയിലെ ഒഴിവുസമയങ്ങളില്‍ മൂളിപ്പാട്ടും പാടി സമയം ചെലവഴിക്കുന്നവര്‍, കലാലയങ്ങളില്‍ പാട്ടുപാടി സ്‌റ്റേജുകള്‍ കയ്‌യടക്കിയവര്‍. കേരള രാഷ്ട്രീയത്തിലെ പാട്ടുകാരെ ഒടുവില്‍ സിനിമാക്കാര്‍ തന്നെ കണ്ടെടുത്തു.

എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, പുരുഷന്‍ കടലുണ്ടി, ഇ.എസ്. ബിജിമോള്‍, വി.ടി. ബല്‍റാം, സാജു പോള്‍, ചിറ്റയം ഗോപകുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണു സിനിമയിലേക്കു പാട്ടിലൂടെ ചുവടുവയ്ക്കുന്നത്. ഇവര്‍ക്കൊപ്പം മന്ത്രി പി.ജെ. ജോസഫിനെയും എം.കെ. മുനീറിനെയും ഉള്‍പ്പെടുത്താനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.വെറും പാട്ടല്ല,പാടി അഭിനയിക്കുവാനാണ് ഇവരുടെ വരവ്.

Leave a Reply