728-pixel-x-90-2-learn
728-pixel-x-90
<< >>

എംഇആര്‍എസ് രോഗബാധ: യുഎഇയില്‍ ഒരു മരണം

ദുബായ്: മിഡില്‍ ഈസ്റ്റ് റെസ്പിറെറ്ററി സിണ്ട്രം [എംഇആര്‍എസ്] രോഗം ബാധിച്ച് യുഎഇയില്‍ ഒരു മരണം. മറ്റ് അഞ്ച് പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു.

മരിച്ച ആള്‍ ഉള്‍പ്പെടെ ആറു പേരും ഫിലിപ്പീന്‍സുകാരായ ഫസ്റ്റ് എയിഡ് ജീവനക്കാരാണെന്ന് യുഎഇയുടെ ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അല്‍ ഐനിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രോഗബാധിതരായ ആളുകള്‍ ചികിത്സിച്ച മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കും.

One Response to എംഇആര്‍എസ് രോഗബാധ: യുഎഇയില്‍ ഒരു മരണം

  1. Sujith Reply

    April 13, 2014 at 9:22 AM

    alarming

Leave a Reply