728-pixel-x-90-2-learn
728-pixel-x-90
<< >>

ഋഷിരാജ് സിങ്ങിനു ഹൃദയാസ്വാസ്ഥ്യം : കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം:ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ഹൃദയാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിയന്തിരമായി അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായി അറിയുന്നു.അദ്ദേഹത്തിന്‍റെ ആരോഗ്യനില നിയന്ത്രണവിധേയമാണെന്നാണ് അറിയുന്നത്.

1985 ഐ.പി.എസ്. ബാച്ചില്‍പ്പെട്ട ഋഷിരാജ് സിംഗ് രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയാണ്.കേരളത്തില്‍ ഗതാഗത നിയന്ത്രണ രംഗത്ത്‌ അദ്ദേഹം അടുത്തിടെ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ജനഹൃദയങ്ങളില്‍ ഇടം നേടിയ ഈ ഉദ്യോഗസ്ഥന്‍ കൃത്യനിര്‍വ്വഹണത്തിന് പുകള്‍പെറ്റ ഓഫീസറാണ്.ഋഷിരാജ് സിങ്ങിന്‍റെ ആരോഗ്യനിലയില്‍ ആശങ്കാകുലരായി സമൂഹത്തിന്‍റെ വിവിധ തുറകളില്‍പ്പെട്ടവര്‍ ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്.കേരളമൊന്നാകെ അദ്ദേഹത്തിന്‍റെ സൌഖ്യത്തിനായി പ്രാര്‍ഥനയിലാണ്.

ഋഷിരാജ് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍ : മൊബൈല്‍ ഫോട്ടോ

ഋഷിരാജ് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍ : മൊബൈല്‍ ഫോട്ടോ

RANJITH INDIANEWS24 KOTTAYAM

One Response to ഋഷിരാജ് സിങ്ങിനു ഹൃദയാസ്വാസ്ഥ്യം : കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  1. Sebastian Vattamattam Reply

    December 29, 2013 at 5:10 PM

    Let us hope and pray that this socially committed officer will recover fully.

Leave a Reply