jio 800x100
jio 800x100
728-pixel-x-90
<< >>

ഋഷിരാജ് സിംഗ് ആകാന്‍ മോഹന്‍ലാല്‍

കൊച്ചി: കേരളത്തിന്‍റെ ഗതാഗത മേഖലയെ ഉടച്ചുവാര്‍ത്ത ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മുഖ്യ കഥാപാത്രമായി മോഹന്‍ലാല്‍ സിനിമ വരുന്നു. ഋഷിരാജ് സിങ്ങിനെപ്പോലുള്ള ഒരു കഥാപാത്രത്തെ വെച്ച് തിരക്കഥ തയ്യാറാക്കാന്‍ ലാല്‍ തന്‍റെ അടുത്ത വൃത്തങ്ങളോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ലാലിന്റെ ആത്മമിത്രമായ പ്രിയദര്‍ശന്‍ ആയിരിക്കും സംവിധായകനെന്നും സിനിമാവൃത്തങ്ങള്‍ പറയുന്നു.
ഋഷിരാജ് സിംഗിനെ പ്രകീര്‍ത്തിച്ച് ലാല്‍ തന്‍റെ ബ്ലോഗില്‍ അടുത്തിടെ കുറിപ്പ് എഴുതിയിരുന്നു. യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ താങ്കളാണെന്ന് ഋഷിരാജ് സിംഗിനെ ലാല്‍ വാഴ്ത്തുന്നു. കേരളത്തിലെ റോഡുകളില്‍ ഉണ്ടായിരുന്ന അരാജകത്വം ഋഷിരാജിന്‍റെ വരവോടെ അവസാനിച്ചു. കേരളീയരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഋഷിരാജ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയതെന്നും ലാല്‍ പറയുന്നു.

Leave a Reply