728-pixel-x-90-2-learn
728-pixel-x-90
<< >>

ഋഷിരാജ്‌ സിംഗിന്‍റെ നിലയില്‍ പുരോഗതി

കോട്ടയം: ഋഷിരാജ്‌ സിംഗിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു അറിയുന്നു.കൊച്ചിയിലെ ഹാഫ്‌ മാരത്തോണില്‍ നിറഞ്ഞുനിന്നു 21 കിലോമീറ്ററും പൂര്‍ത്തിയാക്കിയ  ഋഷിരാജ്‌ സിംഗ്‌ ഇന്നലെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ്ഏറ്റുമാനൂര്‍ ജേസീസിന്റെ രക്‌തദാന വെബ്‌സെറ്റ്‌ ഉദ്‌ഘാടനത്തിനായി കൊച്ചിയില്‍  നിന്നും യാത്ര തിരിച്ചത്.  കലശലായ തൊണ്ടവേദനയേത്തുടര്‍ന്ന്‌ അസ്വസ്‌ഥനായിരുന്ന ഋഷിരാജ്‌ സിംഗ്‌ ദേഹാസ്വാസ്‌ഥ്യം വര്‍ദ്ധിച്ചതോടെ കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന്‍ ഇ.സി.ജി. പരിശോധനയില്‍ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹം ആന്‍ജിയോഗ്രാമിന്  വിധേയനായി. ഹൃദയത്തില്‍ ബ്ലോക്ക്‌ കണ്ടതിനെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്‌റ്റിക്കും അദ്ദേഹം വിധേയനായി. അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. താമസിയാതെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നു കരുതുന്നു.

SANU INDIANEWS24

 

 

 

 

Leave a Reply