728-pixel-x-90-2-learn
728-pixel-x-90
<< >>

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി: എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍(60) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ 11 മുതല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ നടക്കും.

എറണാകുളത്ത് നിന്നും ഉച്ചയ്ക്ക് ശേഷം മൃതദേഹം കോട്ടയത്തെത്തിക്കും. വൈകീട്ടോടെ കോട്ടയം പോലീസ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. നര്‍മ്മ സംഭാഷണങ്ങളിലൂടെ ജനങ്ങളെ കൈയ്യിലെടുത്തിരുന്ന പ്രാസംഗികനായ അദ്ദേഹം കെ എസ് യു വിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ പാര്‍ട്ടിയോടുള്ള നയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റി(എസ്)ല്‍ ചേര്‍ന്നു. ഈ കാലഘട്ടത്തില്‍ എ കെ ആന്റണി, വയലാര്‍ രവി എന്നിവരടക്കമുള്ളവര്‍ക്കൊപ്പമാണ് വിജയന്‍ പാര്‍ട്ടിവിട്ടത്. അതില്‍ തന്നെ തുടര്‍ന്ന അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദവിവരെയെത്തി. പിന്നീട് കോണ്‍ഗ്രസ് (എസ്) നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍ സി പി)യുടെ ഭാഗമായപ്പോള്‍ അതിനോടു ചേരുകയായിരുന്നു.

വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം. 2001ല്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പാലാ നിയോജകമണ്ഡലത്തില്‍ കെ എം മാണിയോടാണ് എതിരിട്ടത്.

വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വര്‍ഷ എന്നിവര്‍ മക്കളാണ്.

INDIANEWS24.COM Kochi

Leave a Reply