728-pixel-x-90-2-learn
728-pixel-x-90
<< >>

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി മുഖ്യമന്ത്രി ഡി ജി പിക്ക് കൈമാറി

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തെ കുറിച്ചുള്ള പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി ജി പി ലോക്‌നാഥ് ബഹ്‌റയ്ക്ക് കൈമാറി. എന്‍ സി പി കോട്ടയം ജില്ലാ കമ്മറ്റി അംഗം റാണി സാംജിയാണ് വിജയന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതി നല്‍കിയത്. എന്‍ സി പിയിലുള്ളവര്‍ക്കെതിരെ തന്നെയാണ് പ്രധാന ആരോപണങ്ങള്‍.

അഗ്രോ ഇഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും എന്‍സിപി നേതാവുമായ സുല്‍ഫിക്കര്‍ മയൂരി വിജയനെ ഭീഷണിപ്പെടുത്തിയെന്നാണ് റാണി സാംജി നല്‍കിയിരിക്കുന്ന പരാതിയിലെ ആരോപണം.മാനസികമായി തളര്‍ന്ന വിജയന്‍ ആശുപത്രിയിലാകുകയായിരുന്നുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു. ഇതേസമയം തന്നെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ പാര്‍ട്ടിയുടെ കോട്ടയം ജില്ലാക്കമ്മറ്റിയും സുള്‍ഫിക്കര്‍ മയൂരിക്കെതിര തിരിഞ്ഞിട്ടുണ്ട്. എന്‍ സി പിയില്‍ മാത്രമാണ് ഉഴവൂര്‍ വിജയന് ശത്രുക്കളുണ്ടായിരുന്നതെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് ടി വി ബോബി പറയുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഉഴവൂര്‍ വിജയന്റെ ഭാര്യ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കാനെത്തിയതാണെന്ന് ഉഴവൂരിന്റെ കുടുംബം വിശദീകരിക്കുകയും ചെയ്തു.

INDIANEWS24.COM T V P M

Leave a Reply