728-pixel-x-90-2-learn
728-pixel-x-90
<< >>

ഉഴവൂര്‍ വിജയന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന അധ്യക്ഷനായിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്തിനെയാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.

ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. അദ്ദേഹത്തിന്റെ മരണത്തില്‍ എന്‍ സി പി കോട്ടയം ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഡി ജി പിക്ക് കൈമാറുകയായിരുന്നു.

മരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ രോഗാവസ്ഥ വഷളായത് ഒരു ഫോണ്‍കോള്‍ വന്നതിന് ശേഷമാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉഴവൂര്‍ വിജയന് വന്ന ഫോണ്‍കോളുകള്‍ അന്വേഷണ സംഘം പരിശോധിക്കും.

INDIANEWS24.COM T V P M

Leave a Reply