jio 800x100
jio 800x100
728-pixel-x-90
<< >>

ഉഴവവൂര്‍ വിജയന്റെ മരണം: അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍ സി പി നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെ മരണമടഞ്ഞ ഉഴവൂര്‍ വിജയന്റെ അവസാന സമയങ്ങളില്‍ രോഗം മൂര്‍ഛിക്കാനിടയായത് സുള്‍ഫിക്കറിന്റെ ഫോണ്‍കൊളിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ആരോപണത്തിന് അടിസ്ഥാനമായ സുല്‍ഫിക്കര്‍ അലിയും ഉഴവൂര്‍ വിജയനും തമ്മിലുള്ള ഫോണ്‍കോള്‍ സ്വകാര്യ വാര്‍ത്താ ചാനലിലൂടെ വെളിവായിരുന്നു. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. വിജയനെതിരെ ഫോണിലൂടെ ഭീഷണിയുയര്‍ത്തുന്നതായിരുന്നു ശബ്ദരേഖ. ഇതിന്റെ ഫോറന്‍സിക് പരിശോധനയില്‍ ശബ്ദം സുല്‍ഫിക്കര്‍ മയൂരിയുടേതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ക്രൈബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വിവാദമായ ഫോണ്‍കോളിനെ തുടര്‍ന്നാണ് വിജയന്റെ നില വഷളായതെന്ന് പറയപ്പെടുന്നു. രോഗം മൂര്‍ഛിച്ച അദ്ദേഹം കഴിഞ്ഞ ജൂലൈ 23ന് മരണപ്പെടുകയും ചെയ്തു.

ലൈംഗീകാരോപണത്തെ തുടര്‍ന്ന് പിണറായി മന്ത്രിസഭയിലെ എന്‍ സി പിയില്‍ നിന്നുള്ള മന്ത്രിയായ എ കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. പകരം തോമസ് ചാണ്ടി മന്ത്രിയായതിനോട് വിജയന് വിയോജിപ്പ് ഉണ്ടായിരുന്നതായാണ് അറിയുന്നത്. തോമസ് ചാണ്ടിയുടെ അടുത്ത ആളായ സുല്‍ഫിക്കര്‍ മയൂരിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൂടിയാണ് സുല്‍ഫിക്കര്‍ മയൂരി.

INDIANEWS24.COM T V P M

Leave a Reply