jio 800x100
jio 800x100
728-pixel-x-90
<< >>

ഉറിയിൽ ഉണ്ടായത് സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണം

ന്യൂഡൽഹി: കശ്മീരിലെ ഉറിയിൽ ഞായറാഴ്ച്ച പുലർച്ചെ ഉണ്ടായ ഭീകരാക്രമണം സമീപകാലത്ത് ഇന്ത്യ നേരിട്ടതിൽ ഏറ്റവും വലുത്.രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ജനുവരിയിൽ പഠാന്‍കോട്ട് നടന്നതിനേക്കാള്‍ വലിയ ഭീകരാക്രമണമാണ് ഇന്നുണ്ടായത്.

സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായിരിക്കുന്ന ആക്രമണത്തിൽ 17 ജവാൻമാർ കൊല്ലപ്പെട്ടു.പഠാന്‍കോട്ട് ആക്രമണത്തിൽ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രി നുഴഞ്ഞുകയറിയ ഭീകരര്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പ്രവേശിച്ച് ആക്രമിക്കുകയായിരുന്നു. സൈനികരുടെ താല്‍ക്കാലിക ടെന്‍ഡിന് തീപിടിച്ചത് മരണസംഘ്യ ഉയരാനിടയാക്കിയതായി സൈനിക വൃത്തങ്ങൾ പറയുന്നു.

പഠാന്‍കോട്ടെ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയില്‍ സമാനമായ കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ ഹാഫിസ് സയീദ് ആഹ്വാനം ചെയ്തിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply