jio 800x100
jio 800x100
728-pixel-x-90
<< >>

ഉറപ്പുള്ള മണ്ഡലങ്ങളുടെ എണ്ണത്തില്‍ എല്‍ ഡി എഫ് മുന്നില്‍ !!

കൊച്ചി:തെരഞ്ഞെടുപ്പിന്‍റെ അന്ത്യ ഘട്ടത്തിലെത്തുമ്പോള്‍ എല്‍ ഡി എഫ് പതിയെ മുന്നിലെത്തുയതായി വിലയിരുത്തല്‍.തുടക്കത്തില്‍ അഭിപ്രായ സര്‍വ്വെകളുടെ പിന്‍ ബലത്തില്‍ യു ഡി എഫ് ബഹുദൂരം മുന്നിലായിരുന്നുവെങ്കിലും എല്‍ ഡി എഫ് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ സുരക്ഷിതമായി കൈപ്പിടിയിലാക്കുന്ന കാഴ്ചയാണ് കണ്ടത്.കഴിഞ്ഞ തവണ എല്‍ ഡി എഫിന് എട്ടു സീറ്റുകളും യു ഡി എഫിന് പന്ത്രണ്ടുമാണ് ലഭിച്ചത്.ഇക്കുറി എല്‍ ഡി എഫിന് ഇതിനകം ഏഴ്  സീറ്റുകള്‍ ഏറെക്കുറെ ഉറപ്പിക്കാനായിയെന്നു പറയാം.അതെ സമയം യു ഡി എഫിന് ഉറപ്പിച്ച് പറയാനാവുന്നത് കേവലം മൂന്നു മണ്ഡലങ്ങള്‍ മാത്രമാണ്.മുസ്ലീം ലീഗ് കോട്ടകളായ പൊന്നാനിയും മലപ്പുറവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന വയനാടും മാത്രമാണ് യു ഡി എഫിന് ഉറപ്പിച്ചു പറയാവുന്നത്.ജനാധിപത്യത്തില്‍ ജയപരാജയങ്ങള്‍ ഏതു നിമിഷവും മാറി മറിയാമെങ്കിലും ഇങ്ങനെ ഒരു ട്രെന്‍ഡ് ആണ് കാണുന്നത്.അവസാന ഫലത്തില്‍ ഇരു മുന്നണികളും ബലാബലത്തില്‍ ഏറെക്കുറെ തുല്യമായി സീറ്റുകള്‍ പങ്കിടാനാണ് സാധ്യത.

ചില സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമെങ്കിലും ആറ്റിങ്ങല്‍,പാലക്കാട്‌,ആലത്തൂര്‍,കണ്ണൂര്‍ എന്നീ  പരമ്പരാഗത മണ്ഡലങ്ങള്‍ ഉറപ്പിക്കാന്‍ എല്‍ ഡി എഫിനായിട്ടുണ്ട്.സിറ്റിംഗ് സീറ്റായ കാസര്‍ഗോട്ടും എല്‍ ഡി എഫിന് തന്നെയാണ് മേല്‍ക്കൈ എന്ന് പറയാം..അതെ സമയം കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ ആലപ്പുഴ,വടകര,കൊല്ലം എന്നീ മണ്ഡലങ്ങളില്‍  മുന്‍ തൂക്കം നേടാന്‍ എല്‍ ഡി എഫിനായി എന്ന് കരുതാം.കോഴിക്കോട്,ഏറണാകുളം എന്നീ മണ്ഡലങ്ങളില്‍ എല്‍ ഡി എഫും യു ഡി എഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.യു ഡി എഫിന്റെ ശക്തി ദുര്ഗ്ഗങ്ങളിലോന്നായിരുന്ന എറണാകുളത്ത് പി രാജീവിനെ മറികടക്കണമെങ്കില്‍  സിറ്റിംഗ് എം എല്‍ എ കൂടിയ ഹൈബി ഈഡന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.അവസാന ഘട്ടത്തില്‍ എത്തുമ്പോഴേക്കും മണ്ഡലത്തില്‍ ശക്തമായ പ്രചരണത്തിലൂടെ ഒരു രാജിവ് തരംഗം തന്നേയുയര്‍ത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട്.അല്‍ഫോന്‍സ്‌ കണ്ണന്താനം നേടുന്ന വോട്ടുകള്‍ ഇവിടെ  നിര്‍ണ്ണായകമാകും.ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ ബി ജെ പിയുടെ കെ സുരേന്ദ്രന് കഴിഞ്ഞുവെങ്കിലും വീണാ ജോര്‍ജ്ജിന് തന്നെയാണ് പ്രത്യക്ഷത്തില്‍  മുന്‍ തൂക്കം. സിറ്റിംഗ് എം പി യായ ആന്റോ ആന്റണിക്ക് രണ്ടാം സ്ഥാനം മാത്രമാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നതും.ചില സര്‍വ്വേകള്‍ ആന്റണി മൂന്നാം സ്ഥാനത്തെയ്ക്ക് തള്ളപ്പെടും എന്ന് പറയുന്നു.

മാവേലിക്കര മണ്ഡലത്തില്‍ സിറ്റിംഗ് എം പിയായ യു ഡി എഫ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന് തന്നെയാണ് മുന്‍ തൂക്കം.ഇടുക്കിയിലും യു ഡി എഫ് സ്ഥാനാര്‍ഥിയായ ഡീന്‍ കുര്യാക്കോസിന് നേരിയ മുന്‍ തൂക്കമുണ്ട്.സിറ്റിംഗ് എല്‍ ഡി എഫ് എം പിയായ ജോയ്സ് ജോര്‍ജ്ജിന് ഇക്കുറി കാര്യങ്ങള്‍ അനുകൂലമാകാനിടയില്ല. ചാലക്കുടി മണ്ഡലത്തില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.സിറ്റിംഗ്  എംപിയായ ചലച്ചിത്ര താരം ഇന്നസെന്റിന് അതി ശക്തമായ വെല്ലുവിളിയാണ് യു ഡി എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബഹന്നാന്‍ ഉയര്‍ത്തുന്നത്.യാക്കോബായ സമുടയാംഗം എന്നത് ബെന്നിക്ക് ഗുണകരമായേക്കാം.ഏറെക്കുറെ പ്രവചനാതീതമാണ് ചാലക്കുടിയിലെ പോരാട്ടം.അതെ അവസ്ഥ തന്നെയാണ് തൃശൂരും.എന്‍ ഡി എ സ്ഥാനാര്‍ഥിയായി ചലച്ചിത്ര താരം സുരേഷ്ഗോപി എത്തിയതോടെ തൃശ്ശൂരിലെ മത്സരം സങ്കീര്‍ണ്ണമായി.സുരേഷിന്റെ സ്ഥാനാര്‍ഥിത്വം യു ഡി എഫ് നേതാവ് ടി എന്‍ പ്രതാപന് ദോഷകരമാകും എന്ന് വിലയിരുത്തപ്പെടുന്നു.സി പി ഐ യുടെ രാജാജി മാത്യു തോമസ്‌ പ്രചരണത്തില്‍ ഏറെ മുന്നിലാണ്.രാജാജിയുടെ കറ കളഞ്ഞ വ്യക്തിത്വം അനുകൂലമാകുമെന്നാണ് എല്‍ ഡി എഫ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്.അതെ സമയം തലസ്ഥാനത്ത് അതി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.കുമ്മനം രാജശേഖരനിലൂടെ എന്‍ ഡി എ വന്‍ വിജയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന തിരുവനന്തപുരത്ത് യു ഡി എഫിന്റെ സിറ്റിംഗ് എം പിയായ ശശി തരൂര്‍ മൂന്നാം സ്ഥാനത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല എന്നും പരക്കെ പ്രചരണമുണ്ട്.സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത പാരമ്പര്യമുള്ള സി പി ഐ നേതാവ് സി.ദിവാകരന്‍ ഇക്കുറി തിരുവനന്തപുരം പിടിച്ചെടുക്കാനുള്ള സാധ്യതയും ഏറെ സജീവമാണ്.ഏതായാലും തിരുവനന്തപുരം ഒരു ഫോട്ടാ ഫിനിഷിലെക്കാണ് നീങ്ങുന്നത്.കെ എം മാണിയുടെ നിര്യാണത്തിന്റെ സഹതാപ തരംഗത്തില്‍ അനായാസം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു കയറേണ്ട കോട്ടയത്ത് സ്ഥിതി വ്യത്യസ്തമാണ്.പി സി തോമസിന്‍റെ നിശബ്ദമായ പ്രചരണവും ജോസ് കെ മാണിയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങളും പി ജെ ജോസഫിന്റെ നെത്രുത്വ മോഹവും ഒക്കെ കോട്ടയത്ത്‌  ചേര്‍ത്ത് വായ്ക്കപ്പെടേeണ്ടതുണ്ട്തോമസ്‌ ചാഴിക്കാടന് പരമ്പരഗതമായ “കേരള കോണ്‍ഗ്രസ് എം” മേല്‍ക്കോയ്മ കോട്ടയത്തുണ്ടെങ്കിലും ചില സര്‍പ്രൈസുകള്‍ കോട്ടയം കരുതി വച്ചിട്ടുണ്ട് എന്നാണു എല്‍ ഡി എഫു സ്ഥാനാര്‍ഥി വി എന്‍ വാസവനും പി സി തോമസും പ്രതീക്ഷിക്കുന്നത്.

എല്‍ ഡി എഫ് ഏറെക്കുറെ ഉറപ്പിക്കുന്ന സീറ്റുകള്‍ : ആറ്റിങ്ങല്‍,പാലക്കാട്‌,ആലത്തൂര്‍,കണ്ണൂര്‍,ആലപ്പുഴ,വടകര,കാസര്‍ഗോഡ്‌

എല്‍ ഡി എഫിന് സാധ്യതയുള്ള മണ്ഡലങ്ങള്‍ : കൊല്ലം,കോഴിക്കോട്

യു ഡി എഫ് ഏറെക്കുറെ ഉറപ്പിക്കുന്ന സീറ്റുകള്‍ :  പൊന്നാനി,മലപ്പുറം,വയനാട്

യു ഡി എഫിന് സാധ്യതയുള്ള മണ്ഡലങ്ങള്‍:മാവേലിക്കര,ഇടുക്കി,ചാലക്കുടി,കോട്ടയം

എല്‍ ഡി എഫും യു ഡി എഫും ബലാബലം നില്‍ക്കുന്ന മണ്ഡലങ്ങള്‍ :എറണാകുളം,തൃശ്ശൂര്‍,പത്തനംതിട്ട

ശക്തമായ ത്രികോണ മത്സരം:തിരുവനന്തപുരം

INDIANEWS24 ELECTION DESK

 

Leave a Reply