728-pixel-x-90-2-learn
728-pixel-x-90
<< >>

ഉറഞ്ഞ നയാഗ്രയുടെ ചിത്രം വൈറല്‍ ആകുന്നു

ന്യൂയോര്‍ക്ക്‌: കൊടുംശൈത്യത്തില്‍ ഉറഞ്ഞുപോയ നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ പടം ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നു. ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുള്ള വര്‍ണചിത്രം ഈ വര്‍ഷം ജനുവരി 8ന് നയാഗ്ര നിവാസിയായ ടിം വില്യംസ് തന്‍റെ കാമറയില്‍ പകര്‍ത്തിയതാണ്. 1911ലെ ശൈത്യത്തില്‍ ഉറഞ്ഞുപോയ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ചിത്രമാണ്‌ രണ്ടാമത്തേത്.

വര്‍ണവിളക്കുകളുടെ പ്രഭ പ്രതിഫലിച്ച് നയാഗ്ര ഒരു കൂറ്റന്‍ മഞ്ഞുകട്ടയായി നില്‍ക്കുന്ന പടം വില്യംസ് രാത്രിയിലാണ് പകര്‍ത്തിയത്. കേവലം രണ്ട് ദിവസത്തിനുള്ളില്‍ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ വെബ്സൈറ്റുകള്‍ വഴി ഈ ചിത്രം 30 ലക്ഷം പേര്‍ കണ്ടു. 50000ലേറെ പേര്‍ ഷെയര്‍ ചെയ്തു.

കാനഡ-അമേരിക്ക അതിര്‍ത്തിയില്‍ ഉള്ള മൂന്ന് വെള്ളച്ചാട്ടങ്ങളാണ് നയാഗ്ര വെള്ളച്ചാട്ടം എന്ന് അറിയപ്പെടുന്നത്. ഓരോ വര്‍ഷവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന്‌ പേര്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നു.

സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത ശൈത്യമാണ് ഇത്തവണ അമേരിക്കയില്‍ അനുഭവപ്പെട്ടത്. മൈനസ് 50വരെ ചില സ്ഥലങ്ങളില്‍ താപനില താണപ്പോള്‍ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും പോലും ഉറഞ്ഞുപോയി.

Leave a Reply