jio 800x100
jio 800x100
728-pixel-x-90
<< >>

ഉറങ്ങിക്കിടന്ന സമയത്ത് തീപിടിച്ചു; ദുബായില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു

ദുബായ്: ഉറങ്ങിക്കിടക്കുന്ന സമയത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 13 കുട്ടികള്‍ മരിച്ചു. ദുബായിലെ ഫുജൈറയില്‍ റോള്‍ ദാഡ്‌നയിലുണ്ടായ അപകടത്തില്‍ ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചത്. അഞ്ചിനും 13 ഇനും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.

ഫുജൈറയിലെ റോള്‍ ദാഡ്‌നയിലെ വീട്ടിലാണ് സംഭവം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.40നാണ് അപകട വിവരം പോലീസില്‍ അറിയിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ അമ്മയാണ് ഫോണിലൂടെ തീപിടിത്തമുണ്ടായത് അറിയിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ ഇവിടെയുള്ള ദിബ്ബ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

വീടിന്റെ ഡ്രോയിങ് റൂമിലാണ് തീപ്പിടിത്തമുണ്ടായത്. അകത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന കുട്ടികള്‍ക്ക് ഇതുമൂലം പുറത്തേക്കെത്താനായില്ല. തീയില്‍ നിന്നുണ്ടായ വലിയ തോതിലുള്ള പുകമൂലം അനുഭവപ്പെട്ട ശ്വാസംമുട്ടലായിരിക്കാം മരണകാരണമെന്നാണ് പോലീസ് പറയുന്നത്.

തീപിടിത്തം ശ്രദ്ധയില്‍പെട്ട ഉടനെ കുട്ടികളുടെ മാതാവ് പോലീസിനെ വിവരമറിയിച്ചു. അധികൃതര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply