ഈ…. ഉര്‍വ്വശി തീയറ്റേഴ്സ്, ഉര്‍വ്വശി തീയറ്റേഴ്സ് എന്ന് കേട്ടിട്ടുണ്ടോ…? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഇന്നും അറിയാതെ ചിരിച്ചുമറിയാത്തവര് കുറവായിരിക്കും. മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ഗര്‍വാസീസ് ആശാനായി ജനാര്ദ്ദനന് പറഞ്ഞ ഉര്‍വശി തീയറ്റേഴ്സ് വിടവാങ്ങുകയാണ്.കാലപ്പഴക്കത്താല്‍ ഉര്‍വശി തീയറ്റേഴ്സായി തിരഞ്ഞെടുത്ത കെട്ടിടം ഉടമ പൊളിച്ചുകഴിഞ്ഞു.
1989 മുതല്‍ മാന്നാര്‍ മത്തായിയും ബാലകൃഷ്ണനും, ഗോപാലകൃഷ്ണനുമൊക്കെ തിമിര്ത്തുല്ലസിച്ച ആലപ്പുഴയിലെ ആ വീട് സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് പ്രൊഡക്ഷന്‍ കണ്ട്രോളര് കബീര്‍ ആണ്.സിദ്ദിഖും ലാലും ചേര്‍ന്ന് കൈതവനിയിലെ ഈ വീട് ചിരിയുടെ കൊട്ടാരമായ ഉര്‍വ്വശി തീയറ്റേഴ്സ് പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
തിയേറ്ററുകള്‍ നിറകൈയ്യടികളോടെ റാംജിറാവുവിനെ ഏറ്റെടുത്തതോടെ അണിയറക്കാര്‍ക്കൊപ്പം ഈ വീടിനും നിരവധി അവസരങ്ങള്‍ ലഭിച്ചു.ചിത്രത്തിന്റെ തമിഴ് പതിപ്പിനും ഇതു തന്നെയാണ് തിരഞ്ഞെടുത്തത്.ആലപ്പുഴ യാത്രയില്‍ പലരും കാണാനെത്തിയിരുന്ന ഉര്‍വ്വശി തീയറ്റേഴ്സ് ഇല്ലാതാകുന്നത് നാട്ടുകാര്‍ക്കും സങ്കടകരമാണ്.നിരവധി സിനിമകളെത്തിപ്പോയ ഇവടത്തെ ഓരോ ചിത്രീകരണവും കൈതവനിക്കാര്ക്ക് ഉത്സവമായിരുന്നു.
INDIANEWS24.COM