728-pixel-x-90-2-learn
728-pixel-x-90
<< >>

ഉര്‍വശി വീണ്ടും വിവാഹിതയായി

തിരുവനന്തപുരം: പ്രശസ്ത സിനിമാനടി ഉര്‍വശി പുനര്‍വിവാഹിതയായി. ചെന്നൈയില്‍ കെട്ടിടനിര്‍മാണക്കമ്പനി നടത്തുന്ന കൊല്ലം സ്വദേശി ശിവപ്രസാദാണ് വരന്‍. ചെന്നൈയില്‍ വെച്ച് ആറു മാസം മുമ്പ് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഒരുവനിതാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യഭര്‍ത്താവ് മനോജ്‌ കെ ജയനില്‍ നിന്ന് ഉര്‍വശി വിവാഹമോചനം നേടിയിരുന്നു. മനോജ്‌ കെ ജയനും പിന്നീട് പുനര്‍വിവാഹിതനായി.

 

Leave a Reply