728-pixel-x-90-2-learn
728-pixel-x-90
<< >>

ഉര്‍ജിത് പട്ടേല്‍ പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍

ന്യൂഡല്‍ഹി:റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തേത്ത് ഉര്‍ജിത്ത് പട്ടേലിനെ നിയമിക്കാന്‍ തീരുമാനമായി.നിലവില്‍ ആര്‍ ബി ഐയുടെ നാല് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ സ്ഥാനത്തുള്ള പട്ടേല്‍ 2013 മുതല്‍ കേന്ദ്ര ബാങ്കുകളുടെ പണപരമായ നയം കൈകാര്യം ചെയ്തു വിരകയാണ്.സെപ്തംബര്‍ നാലിന് രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഉര്‍ജിത് പട്ടേല്‍ സ്ഥാനം ഏറ്റെടുക്കും.

ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയിന്റ്‌മെന്റ് സേര്‍ച്ച് കമ്മറ്റി(എഫ് എസ് ആര്‍ എ സി സി)യുടെ ശുപാര്‍ശയനുസരിച്ചാണ് സര്‍ക്കാര്‍ ഉര്‍ജിത് പട്ടേലിനെ ആര്‍ ബി ഐ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചത്.ക്യാബിനറ്റ് സെക്രട്ടറി നേതൃത്വം നല്‍കുന്ന സമിതിയാണ് എഫ് എസ് ആര്‍ എ സി സി.മികച്ച സാമ്പത്തിക ഉപദേഷ്ടാവും ബാങ്കിംഗ് രംഗത്തെ വിദഗ്ധനുമായ അദ്ദേഹം നിലവിലെ ആര്‍ ബി ഐ ഗവര്‍ണ്ണര്‍ രഘുറാം രാജനുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ആളാണ്‌.

INDIANEWS24.COM NEWDELHI

Leave a Reply