jio 800x100
jio 800x100
728-pixel-x-90
<< >>

ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷത്തിനും കേരള കോണ്‍ഗ്രസിനുമെതിരെ തുറന്നടിച്ച് വി.എം.സുധീരൻ

വി എം സുധീരന്‍റെ വാർത്താ സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു :
കോൺഗ്രസ് കേരള നേതൃത്യം രാഹുൽ ഗാന്ധി വിരുദ്ധമാണ്. അതിനുദാഹരണമാണ് മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത്. സീറ്റ് മാണിക്ക് നൽകിയത് ആന മണ്ടത്തരം, അധാർമികം. മാണി നാളെ ബി ജെ പിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. ആ ഉറപ്പ് വാങ്ങിയോ ? രാജ്യസഭയിൽ കോൺഗ്രസിന്റ ഒരു സീറ്റ് സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തി.  കോൺഗ്രസിലെ ആർക്കും സീറ്റ് കൊടുക്കരുതെന്ന ഒളി അജണ്ടയാണ് ചിലർക്ക് ഉണ്ടായത്. ചില മാധ്യമങ്ങൾ ഗ്രൂപ്പ് മാനേജർമാരുടെ കെണിയിൽ വീണ് തനിക്കെതിരെ വാർത്ത കൊടുക്കുന്നു.
താൻ പാർലമെന്ററി രാഷീയത്തിലേക്ക് പോകുന്നു എന്ന ഇവർ കുപ്രചരണം നടത്തുന്നു. പരസ്യ പ്രസ്താവന കോൺഗ്രസിൽ പുത്തരിയല്ല. പ്രസ്താവന വിലക്കുന്ന നേതാക്കൾ ചരിത്രം മറക്കരുത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാൻ എല്ലാ സീമകളും ലംഘിച്ചവരാണ് ഇവർ. താൻ കെ.പി.സി.സി  പ്രസിഡൻറായിരുന്നപ്പോൾ കെ.പി.സി.സി  ഓഫീസിൽ തനിക്കെതിരെ ര പ്രസ്താവന നടത്തിയ ആളാണ് എം.എം. ഹസന്‍..മന്ത്രി സ്ഥാനം രാജിവച്ച് പരസ്യമായി ഗ്രൂപ്പ് പ്രവർത്തനം നടത്തി ആളാണ് ഉമ്മൻ ചാണ്ടി. തന്റെ നിലപാടുകൾ പരസ്യമായി ഇനിയും തുടരും. രണ്ടു  ദിവസം കെ.പി.സി.സി   യോഗം ചേർന്നിട്ട് എന്ത് നേടി ?ആരും മിണ്ടരുതെന ഒറ്റമൂലി മാത്രമായിരുന്നോ യോഗ തീരുമാനം. ഇത് അപഹാസ്യം.പ്രവർത്തകരുടെ മനസ് മടിപ്പിക്കുന്ന അവസ്ഥയാണ് കോൺഗ്രസിലുള്ളത്.
പാർട്ടിയിലേക്ക് തന്നെയാരും കെട്ടിയിറക്കയതല്ല. പാർട്ടി ഏൽപ്പച്ച എല്ലാ പദവികളോടും നീതി പുലർത്തി. കെ.പി.സി.സി  അധ്യക്ഷനായപ്പോൾ മുതൽ ഉമ്മൻ ചാണ്ടി നിസഹകരണം പ്രഖ്യാപിച്ചു. തന്നെ കാണാൻ പോലും വിസമ്മതിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ ആദ്യം  എത്തിയപ്പോഴും നീരസം പ്രകടിപ്പിച്ചു. ക്രൂരമായ നിസഹകരണമാണ് ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചത്. കെ.പി.സി.സി  പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ നിന്ന് ചാണ്ടി വിട്ടു നിന്നു. താൻ നടത്തിയ ജനപക്ഷ, രക്ഷ യാത്രകളെ പൊളിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു.  പൊളിക്കാൻ ഗ്രൂപ്പിന് നിർദേശം നൽകി. താൻ നSത്തിയ പരിപാടികളും പൊളിച്ചു.
യു ഡി എഫ്  സർക്കാരിൻറ അവസാന കാലത്ത് എടുത്ത വിവാദ തീരുമാനങ്ങൾ ദുരന്തമായി. അവ പിൻവലിക്കണമെന്ന് താൻ ആവശ്യപ്പെട്ടതിൽ എന്ത് തെറ്റ് ? കൊള്ളക്ക്  കൂട്ടുനിൽക്കാനാവുമോ ? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  എ,ഐ ഗ്രൂപ്പുകൾ പരസ്പരം കാലുവാരി. പാർട്ടിയെ നന്നാക്കാന്‍’ ഗ്രൂപ്പ് മാനേജർമാർ സമ്മതിക്കില്ലെന്ന് ഉറപ്പായതോടെയാണ് താൻ കെ.പി.സി.സി   പ്രസിഡൻറ് സ്ഥാനം രാജിവച്ചത്. കെ.പി.സി.സി  യോഗത്തിൽ താൻ പ്രസംഗിച്ചുകൊണ്ടിരിക്കെ ഗ്രൂപ്പ് കാവൽക്കാർ തനിക്കെതിരെ ചാടി വീഴുകയായിരുന്നു. ഇത് തന്നെ ഞെട്ടിച്ചു.
പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം പരാജയ. കാട്ടികൂട്ടൽ മാത്രം.418 ബാറുകൾ അടച്ചു പൂട്ടാനെ താൻ ആവശ്യപ്പെട്ടുള്ളു. എന്നാൽ തനിക്ക് ലഭിച്ച ജനപിന്തുണ കണ്ട് അസൂയ പൂണ്ട ഉമ്മൻ ചാണ്ടിയും കൂട്ടരും എല്ലാ ബാറുകളും അടച്ചു പൂട്ടി.വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്തണമെന്നായിരുന്നു എ ഐ സി സി  തീരുമാനം. അതെല്ലാം അവഗണിച്ച ഉമ്മൻ ചാണ്ടി പദ്ധതിക്ക് അനുമതി നൽകി. ഈ തീരുമനം ഞെട്ടിച്ചു.സത്യം ജനങ്ങൾ അറിയണം.
വി എം സുധീരൻ

Leave a Reply