728-pixel-x-90-2-learn
728-pixel-x-90
<< >>

ഉമ്മൻ ചാണ്ടിക്കും എ പി അനില്‍കുമാറിനുമെതിരെ വിജിലൻസ് അന്വേഷണം

തൃശൂർ:മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രി എ പി അനിൽകുമാറിനുമെതിരെ ത്വരിത അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്.പാലക്കാട് മെഡിക്കൽ കോളേജ് നിയമനത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടർന്നാണ് അന്വേക്ഷണം.തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

മെഡിക്കൽ കോളേജിലെ സ്ഥിരം നിയമനത്തിന് പി എസ് സിയെയും താത്കാലിക നിയമനത്തിന് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും ചുമതലപ്പെടുത്തേണ്ടതിനു പകരം സ്വന്തമായി സൊസൈറ്റിയുണ്ടാക്കി ഇഷ്ടക്കാർക്കു ജോലി നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവാണു പരാതിക്കാരൻ.സെപ്തംബർ 19 നു അന്വേഷണം പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു.തിരുവനതപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിനാണ് അന്വേഷണ ചുമതല.

INDIANEWS24.COM T S R

Leave a Reply