*അഞ്ചരക്കോടി രൂപ കോഴയായി കൈപ്പറ്റി
*സരിത എസ് നായരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരന്നു
കൊച്ചി:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അതിഗുരുതര മായ ആരോപണങ്ങളുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മൊഴി.സോളാര്‍ കേസ് പരിഗണിക്കുന്ന കമ്മീഷന് സിറ്റിംഗിനു മുമ്പാകെ നല്കിയെ മൊഴിയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉള്ളത്.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഞ്ചര കോടി രൂപ കൈപ്പറ്റിയെന്നും കേസിലെ പ്രതിയായ സരിത എസ് നായരുമായി ശാരീരിക ബന്ധത്തിലേര്പ്പെട്ടുമെന്നുമാണ് ആരോപണം.
മുഖ്യമന്ത്രിക്ക് സോളാര്‍ പദ്ധതിയുടെ പേരില്‍ അഞ്ചര കോടി രൂപ മൂന്ന് തവണയായി നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി.ഇതില്‍ അഞ്ച് കോടി പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് നേരിട്ടാണ് നല്‍കിയതെന്നും മൊഴിയിലുണ്ട്.ജിക്കു,ജോപ്പന് എന്നിവര്‍ മുഖേനയാണ് ബാക്കി തുകകള്‍ നല്‍കിയത്.സലിംരാജ് ആവശ്യപ്പെട്ടതു പ്രകാരമാണ് ഉമ്മന്‍ ചാണ്ടിക്ക് കോഴ നല്‍കിയത്.
ടീം സോളാറിന്റെ ലാഭവിഹിതം വീതിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ധാരണയുണ്ടാക്കിയെന്നും കമ്മീഷന് ബിജു നല്കിയ മൊഴിയില്‍ പറയുന്നു.ടീം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ബിജുവിന്റെ മൊഴി.400 കോടി രൂപയുടെ മൂലധനമുള്ള കമ്പനിയായാണ് ടീം സോളാര്‍ വിഭാവന ചെയ്തത്.40% മുഖ്യമന്ത്രിയുടെ ലാഭവിഹിതമായി നിശ്ചയിച്ചിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ ടീം സോളാറില്‍ പങ്കാളിയാക്കണമെന്നും ധാരണയുണ്ടാക്കി. പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ ഭൂമി ടീം സോളാറിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിരുന്നു.എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ചകള്‍ നടന്നത്.
കോഴ വാങ്ങിയതായുള്ള മൊഴി നല്‍കുന്നതിനൊപ്പം തന്നെയാണ് ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയത്.സോളാര്‍ കേസിലെ വിവാദ നായിക സരിതയുമായി ഉമ്മന്‍ ചാണ്ടി ശാരീരിക ബന്ധം പുലര്‍ത്തിയെന്നായിരുന്നു ആരോപണം.മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍,എ പി അനില്‍ കുമാര്‍,ഹൈബി ഈഡന് എംഎല്‍എ.,ആര്യാടന് ഷൗക്കത്ത്,അനില്‍കുമാറിന്റെ പി എ നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നല്കി.ഇതിന്റെ ദൃശ്യങ്ങള്‍ സരിത റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.ഇത് താന്‍ കണ്ടിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.മുഖ്യമന്ത്രി ഒഴികെയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണ് മൊഴി നല്കി. കമ്മീഷന് ആവശ്യപ്പെടുകയാണെങ്കില് ദൃശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാമെന്നും ബിജു അറിയിച്ചു.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കുന്നത് തന്റെ ജീവന് ആപത്താണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നതെന്ന് ബിജു കമ്മീഷനോട് പറഞ്ഞു.
INDIANEWS24.COM Kochi