728-pixel-x-90-2-learn
728-pixel-x-90
<< >>

ഉമ്മന്‍ചാണ്ടി കേരളം വിടുന്നു,നിയുക്ത എ ഐ സി സി ജനറല്‍ സെക്രട്ടറി

ന്യൂഡൽഹി:കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ  ഉമ്മൻ ചാണ്ടിയെ ഐ ഐ സി സി  ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ്  അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകിയത്.നേരത്തേ, കേരളത്തിൽനിന്നുള്ള കെ.സി. വേണുഗോപാൽ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കർണാടകയുടെ ചുമതലയാണ് കെ.സി. വേണുഗോപാലിന് നൽകിയിരിക്കുന്നത്.    

നിലവില്‍ കേരള നിയമ  സഭയില്‍   അംഗമായ ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തില്‍  കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനായി നിയമസഭാംഗത്വം രാജി വയ്ക്കുമോ എന്ന കാര്യത്തില്‍ തീര്‍പ്പായിട്ടില്ല.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ ദയനീയ പരാജയത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചതിനെത്തുടര്‍ന്ന് രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.

ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും  കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപ്പിച്ച ദൗത്യത്തിന് നന്ദി പറയുന്നുവെന്നും  ഏൽപ്പിച്ച ഉത്തരവാദിത്വത്തോട് നൂറുശതമാനം നീതി പുലർത്തുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.Winter Session of parliament

INDIANEWS24 TVPM DESK

 

Leave a Reply