728-pixel-x-90-2-learn
728-pixel-x-90
<< >>

ഉമ്മന്‍ചാണ്ടി ആദ്യമായി ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യമായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു.യു ഡി എഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് കൂടിയാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്.ചരിത്രത്തില്‍ ഏറ്റവും വലിയ ബജറ്റ് അവതരണമാണ് ഇന്ന് നിയമസഭയില്‍ നടന്നത്.

2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 71.01 ആയിരം കോടി രൂപയാണ് സംസ്ഥാനത്തിന്റെ റവന്യു വരവ്.റവന്യു ചിലവ് 81.8 ആയിരം കോടി രൂപയും.പതിനായിരം കോടിയോളം രൂപയുടെ കമ്മി ബജറ്റ് ആണ് ഇക്കുറി അവതരിപ്പിച്ചത്.വരുന്ന സാമ്പത്തിക വര്‍ഷം 84 ആയിരം കോടി രൂപയുടെ വരവ് പ്രതീക്ഷിക്കുമ്പോള്‍ 93 ആയിരം കോടിയുടെ ചിലവ് വരുമെന്നും കണക്കുകൂട്ടുന്നു.ബജറ്റ് പ്രകാരം ഒമ്പതിനായിരത്തില്‍ പരം കോടി രൂപയുടെ കമ്മിയാണ് വരുംവര്‍ഷത്തില്‍ ഉണ്ടാകുക.

ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ഉമ്മന്‍ചാണ്ടി ഇന്ന് സഭയില്‍ നടത്തിയത്.രണ്ട് മണിക്കൂര്‍ 54 മിനിറ്റ് നേരം എടുത്തിരുന്നു.ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ പേരിലായിരുന്നു ഈ റെക്കോഡ്.മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും നേരത്തെ ധനമന്ത്രിയായിരുന്ന കാലത്ത് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.അവസാനത്തെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം.

ബജറ്റ് അവതരണത്തിനിടെ കോഴ ആരോപണവുമായി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചു.ഇതിന്റെ രേഖകളും സഭയില്‍ വിതരണം ചെയ്തു.പിന്നീട് നിയമസഭ ബഹിഷ്‌കരിക്കലും നടന്നു.

INDIANEWS24.COM T V P M

Leave a Reply