728-pixel-x-90-2-learn
728-pixel-x-90
<< >>

ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയത് വാസ്തവമെന്ന് ബിജുവിന്റെ മൊഴി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ മുന്‍ മുഖ്യമന്ത്രിക്ക് പണം നല്‍കിയ കാര്യം ശരിയാണെന്ന് കേസിലെ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്‍.വെള്ളിയാഴ്ച്ച സോളാര്‍ കമ്മീഷന് മുമ്പാകെയാണ് ബിജു ഇക്കാര്യംവാസ്തവമെന്ന് അറിയിച്ചത്.ഡല്‍ഹിയില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി അദ്ദേഹത്തിന്റെ സഹായി തോമസ് കുരുവിളയ്ക്കാണ് സരിത പണം കൈമാറിയതെന്ന് ബിജു മൊഴി നല്‍കി.

കൈമാറാന്‍ ആവശ്യമായ പണം സംഘടിപ്പിച്ചു നല്‍കിയത് താനാണെന്നും പണം നല്‍കിയ ശേഷം ഇക്കാര്യം സരിത തന്നെ അറിയിച്ചുവെന്നും മൊഴിയിലുണ്ട്.ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ജിക്കുമോനാണ് പണം ആവശ്യപ്പെട്ടത്.മുമ്പ് നല്‍കിയ മൊഴികള്‍ ക്രോസ് ചെക്ക് ചെയ്യാനാണ് ബിജുവിനെ ഇന്ന് കമ്മീഷന്‍ മുമ്പാകെ വിളിച്ചുവരുത്തിയത്.ഉമ്മന്‍ചാണ്ടിയുടേതടക്കമുള്ള അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കി.

മറുപടിയില്‍ മുന്‍ എം എല്‍ എ. പി സി വിഷ്ണുനാഥ് പണം വാങ്ങിയെന്ന് പറയുന്നുണ്ട്.കൂടാതെ തലസ്ഥാനത്ത് ജനപ്രതിനിധികള്‍ക്കായി നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായും വെളിപ്പെടുത്തി.

INDIANEWS24.COM Kochi

Leave a Reply