തൃശ്ശൂര്‍:കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ ആരോപണങ്ങളെ ചൊല്ലി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജ് വിരമിക്കാന്‍ അപേക്ഷ നല്കി.തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ് എസ് വാസന് ആണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്.അദ്ദേഹത്തിന് ഇനി രണ്ട് വര്‍ഷത്തെ സര്‍വ്വീസ് കൂടി ബാക്കിയുണ്ട്.
വ്യാഴാഴ്ച്ചയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ ടി ഡി ജോസഫ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവിട്ടത്.ഉമ്മന്‍ചാണ്ടിയും ആര്യാടനും വിധിക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.കേസ് പരിഗണിച്ച ഹൈക്കോടതി തലേന്ന് ഉത്തരവ് പുറപ്പെടുവിച്ച വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചു.വിജിലന്‍സ് ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു.
ഹൈക്കോടതി വിമര്‍ശനങ്ങള്‍ വന്ന് അതികം താമസിയാതെ വിജിലന്‍സ് ജഡ്ജ് എസ് എസ് വാസന് തല്‍സ്ഥാനത്ത് നിന്നും സ്വയം വിരമിക്കാനുള്ള അപേക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറി.ജസ്റ്റീസ് പി ഉബൈദ് ആണ് മുഖ്യമന്ത്രിയുടെ അപ്പീല്‍ പരിഗണിച്ചത്.കഴിഞ്ഞ നവംബറിലാണ് വാസന് വിജിലന്‍സ് ജഡ്ജിയായി ചുമതലയേറ്റത്.സമാനമായ ആരോപണ വിഷയത്തില്‍ ഇതേ വിജിലന്‍സ് ജഡ്ജ് നേരത്തെ മന്ത്രി കെ ബാബുവിനെതിരെ ഇറക്കിയ ഉത്തരവും കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.
INDIANEWS24.COM TSR