728-pixel-x-90-2-learn
728-pixel-x-90
<< >>

ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ കൈക്കൂലി കേസെടുക്കാന്‍ ഉത്തരവ്‌

തൃശ്ശൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി.ഇരുവരും കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കോടതിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും കോടതി ശക്തമായി തന്നെ വിധി പുറപ്പെടുവിക്കുകയായിരുന്നു.

ബുധനാഴ്ച്ച കൊച്ചിയില്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മിഷന് മുമ്പാകെ ഹാജരായ കേസിലെ പ്രധാനപ്രതി സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊതുപ്രവര്‍ത്തകന്‍ ഇന്ന് ഹര്‍ജി നല്‍കിയത്.സോളാര്‍ പദ്ധതിയുടെ വിവിധ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് മുഖ്യമന്ത്രി പലതവണയായി ഒരു കോടി 90 ലക്ഷം രൂപയും മന്ത്രി ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം രൂപയും കൈപ്പറ്റിയെന്നായിരുന്നു ആരോപണം.ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൃശ്ശൂരിലെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കും മുമ്പ് അതിവേഗ പരിശോധന വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി തള്ളി.തൃശ്ശൂര്‍ വിജിലന്‍സിന്റെ പരിധിയിലില്ലാത്ത കേസ് ആണെന്ന വാദം നിരത്തിയപ്പോള്‍.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ വച്ച് ഇടപാടുകള്‍ നടന്നതായി ആരോപണമുണ്ടെന്ന് കോടതി പറഞ്ഞു.

INDIANEWS24.COM TSR

Leave a Reply