jio 800x100
jio 800x100
728-pixel-x-90
<< >>

ഉപ തിരഞ്ഞെടുപ്പ് നടന്ന 59 നിയമസഭാ സീറ്റുകളിൽ നാൽപ്പതും നേടി ബിജെപി,കോൺഗ്രസിന് വൻ നഷ്ടം

ന്യൂഡൽഹി:രാജ്യത്ത്  ഉപതിരഞ്ഞെടുപ്പു നടന്ന പതിനൊന്നു സംസ്ഥാനങ്ങളിലെ അൻപത്തിയൊൻപത് നിയമസഭാ സീറ്റുകളിൽ നാൽപതും ബിജെപി നേടി. ഗുജറാത്തിൽ 8 സീറ്റും നേടി സമ്പൂർണവിജയമാണ്  ബിജെപി സ്വന്തമാക്കിയത്. 2017ൽ കോൺഗ്രസ് ജയിച്ചതാണ് ഈ മണ്ഡലങ്ങൾ.ഏഴിൽ ആറു സീറ്റ് നേടി യുപിയിൽ ആധിപത്യം വ്യക്തമാക്കി.യു പിയിൽ ഒരു സീറ്റ് സമാജ് വാദി പാർട്ടിയും നേടി.ഉന്നാവ് പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് കുൽദീപ് സിങ് സെൻഗർ രാജിവച്ച ബംഗർമാവിൽ ബിജെപി വിജയിച്ചു.മണിപ്പുരിൽ നാലിടത്തു ബിജെപിയും മറ്റൊന്നിൽ അവർ പിന്തുണച്ച സ്വതന്ത്രനും ജയിച്ചു. കോൺഗ്രസ് വിട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

കർണാടകയിൽ കോൺഗ്രസിന്റെയും ജെഡി– എസിന്റെയും ഓരോ സീറ്റ് ബിജെപി പിടിച്ചെടുത്തു .ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഎംഎമ്മും ഓരോ സീറ്റ് നിലനിർത്തി. ഒഡിഷയിലെ രണ്ടു സീറ്റുകളും ബിജെഡി വിജയിച്ചു .നാഗാലാൻഡ് ഉപതെരഞ്ഞെടുപ്പിൽ എൻഡിപിപിക്കും സ്വതന്ത്രനും ഓരോ സീറ്റ് ലഭിച്ചു.തെലങ്കാനയിൽ  ടിആർഎസിന്റ സീറ്റ് ബിജെപി പിടിച്ചെടുത്തു. ഹരിയാനയിൽ ഒരു സീറ്റിൽ കോൺഗ്രസിനു വിജയം .ഹരിയാനയിലെ ബറോദയിൽ ഒളിംപ്യൻ യോഗേശ്വർ ദത്തിനെ (ബിജെപി) ഇന്ദു രാജ് നർവാൽ തോൽപിച്ചതാണ് കോൺഗ്രസിന്റെ ഏക ശ്രദ്ധേയവിജയം.ഛത്തീസ്ഗഡിൽ മുൻമുഖ്യമന്ത്രി അജിത് ജോഗിയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന മർവാഹി  മണ്ഡലവും കോൺഗ്രസ് നേടി. 

INDIANEWS24 ELECTION DESK 

Leave a Reply