തിരുവനന്തപുരം:ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കും.എറണാകുളത്ത് ഇടതു സ്വതന്ത്രനായി മത്സരിക്കുന്നത് പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ എം റോയിയുടെ മകന് മനു റോയ് ആയിരിക്കും എന്ന് ഏകദേശം ഉറപ്പിച്ചു.എസ് എഫ് ഐ യിലൂടെയാണ് മനു രാഷ്ട്രീയ രംഗത്തെത്തിയത്.മനു റോയി എറണാകുളത്ത് നേരിടുക മിക്കവാറും എല്ലാ സമീപകാല തെരഞ്ഞെടുപ്പുകളിലും സാധ്യതാ പട്ടികയില്‍ ഇടം നേടിയ കോണ്‍ഗ്രസിന്റെ ടി ജെ വിനോദിനെ ആയിരിക്കും.ഇരു സ്ഥാനാര്‍ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രഗല്ഭനായ മേയര്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സീകാര്യനായി തീര്‍ന്ന വി കെ പ്രശാന്ത് എത്തുമ്പോള്‍ യു ഡി എഫില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന പേര് പീതാംബരക്കുറൂപ്പിന്റെതാണ്.ബി ജെ പി സ്ഥാനാര്‍ഥിയായി കഴിഞ്കുഞ തവണ രണ്ടാമതെത്തിയ കുമ്മനം രാജശേഖരന് തന്നെ എത്താനാണ് സാധ്യത.
കോന്നിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാറാകും സിപിഎം സ്ഥാനാർത്ഥി.യു ഡി എഫ് സ്ഥാനാര്‍ഥി ആരെന്നു ഇനിയും വ്യക്തമാകാനുണ്ട്.അരൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐയുടെ മറ്റൊരു വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് സിപിഎം പരിഗണിക്കുന്നത്.
മഞ്ചേശ്വരത്ത് കന്നഡ മേഖലയിൽ സ്വാധീനമുള്ള ജയാനന്ദയുടെ പേര് സജീവമായി ചർച്ചചെയ്യപ്പെട്ടെങ്കിലും ഒടുവിൽ സിപിഎമ്മില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പേര് മുന്‍ മഞ്ചേശ്വരം എം എല്‍ എ കൂടിയായ സി.കുഞ്ഞമ്പുവിന്റെതാണ്.ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്റ് ഖമറുദീനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു.ബി ജെ പി സ്ഥാനാര്‍ഥിയായി നിരവധി പേരുകള്‍ മഞ്ചേശ്വരത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഇടതുമുന്നണിയുടെ ഔദ്യോഗിക പട്ടിക ഉടന്‍ പ്രഖ്യാപിക്കും എന്നറിയുന്നു.
INDIANEWS24 TVPM DESK