728-pixel-x-90-2-learn
728-pixel-x-90
<< >>

ഉപകരണങ്ങള്‍ തനിയേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാംസങ് ‘ഐ ഒ ടി’ ഒരുങ്ങുന്നു

ലാസ് വേഗാസ്:ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് സേവനത്തിനായി തയ്യാറെടുക്കുന്ന സെന്‍സറിങ്ങ് പ്രവര്‍ത്തനത്തിന് സാംസങ് ഇലക്ട്രോണിക്‌സ് ഒരുങ്ങുന്നു.സാംസങ് ഉല്‍പന്നങ്ങളെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്(ഐ ഒ ടി) എന്നാണ് പേരിട്ടിരിക്കുന്നത്.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ പുതുമ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിക്കാനാകുമെന്ന് സാംസങ്ങ് ഇലക്ട്രോണിക്‌സ് സി ഇ ഒ. പി കെ യൂണ്‍ അറിയിച്ചു.

ഈ പറയുന്നത് വെറും കെട്ടുകഥയല്ല, ശാസ്ത്ര വസ്തുതയാണെന്ന് ഐ ഒ ടിയെകുറിച്ച് ഉപഭോക്താക്കള്‍ക്കായി സാംസങ്ങ് സംഘടിപ്പിച്ച പ്രദര്‍ശനചടങ്ങില്‍ യൂണ്‍ അറിയിച്ചു.പുതുതായി ഉണ്ടാകാന്‍ പോകുന്ന ഈ നൂതന സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം എങ്ങനെയാകുമെന്ന് ചടങ്ങില്‍ അദ്ദേഹം വിശദമാക്കി.

ഉദാഹരണത്തിന് സാംസങ്ങ് മൊബൈലിന്റെ ഇയര്‍ഫോണില്‍ പാട്ടുകേട്ടുകൊണ്ടു വീടിനകത്തേക്ക് വരുന്ന ഒരാള്‍ അത് iot 1വേര്‍പ്പെടുത്തിയാല്‍ ഉടന്‍ തന്നെ വീട്ടിലുള്ള സാംസങ്ങിന്റെ മീഡിയ പ്ലേയറിലൂടെ പാട്ട് മുഴങ്ങും.തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്തിട്ടുള്ള മറ്റ് സാംസങ്ങ് ഉപകരണങ്ങളും സെന്‍സറിങ് സാങ്കേതികതയനുസരിച്ച് പ്രവര്‍ത്തന സജ്ജമാകുന്നു.എന്നാല്‍ ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കേണ്ട ഉപകരണങ്ങള്‍ ഐ ഒ ടിയില്‍ ബന്ധിപ്പിച്ചിട്ടുണ്ടാകണം. അല്ലാത്തവയ്ക്ക് ഈ സേവനം ലഭ്യമാകില്ല.

പുതിയ വിദ്യയുടെ ആദ്യഘട്ടമായി 2017ല്‍ സാംസങ്ങ് ടെലിവിഷനുകളില്‍ ഐ ഒ ടി സേവനം ലഭ്യമാക്കി തുടങ്ങും.തുടര്‍ന്ന് റെഫ്രിജറേറ്റര്‍, വാഷിംങ് മെഷീന്‍, മൈക്രോവേവ് തുടങ്ങിയ പല ഉപകരണങ്ങളുമായുള്ള പ്രവര്‍ത്തനം അഞ്ചുവര്‍ഷത്തിനകം സാധ്യമാക്കും.പദ്ധതി വരുന്നതോടെ ഉപകരണങ്ങള്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം സെന്‍സറിങ്ങ് പ്രകാരം ആളുകളുടെ സാമീപ്യമനുസരിച്ച് പ്രവര്‍ത്തന സജ്ജമാകുന്നുവെന്നതാണ് പ്രത്യേകത.

INDIANEWS24 TECHNOLOGY

Leave a Reply