jio 800x100
jio 800x100
728-pixel-x-90
<< >>

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഓൺലൈൻ പാഠ്യശേഖരം വിപുലീകരിക്കുന്നു

തിരുവനന്തപുരം: ബിരുദ -ബിരുദാനന്തര കോഴ്സുകളിലെ പാഠ്യഭാഗങ്ങൾ വെബ്സൈറ്റിലൊരുക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിച്ച ഓൺലൈൻ പാഠ്യശേഖരം വിപുലമാകുന്നു. ഏകദേശം ആയിരത്തിനടുത്ത് പാഠ്യഭാഗഉള്ളടക്കങ്ങൾ വിദ്യാർത്ഥികൾക്ക് അനായാസം ലഭിക്കുന്ന രീതിയിൽ കൗൺസിൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു.

ക്ലാസ് റൂമുകൾ കേന്ദ്രീകരിച്ചുള്ള സാധാരണ പഠന രീതി ആരംഭിക്കുന്നതിനുള്ള അന്തരീക്ഷം ഇനിയും സംജാതമാകാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ഓൺലൈൻ പാഠഭാഗങ്ങൾ കൂടുതൽ മികവുറ്റ രീതിയിൽ വരുംനാളുകളിൽ തയ്യാറാക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വലിയൊരു വിഭാഗം അധ്യാപകർ ഇത്തരത്തിൽ ഇ-ലേണിംഗ് സാഹചര്യങ്ങളുമായി ഇണങ്ങി കഴിഞ്ഞു എന്നതിന്റെ തെളിവാണ് വെബ്സൈറ്റിലേക്ക് അധ്യാപകരിൽ നിന്നും ലഭിക്കുന്ന ഇ-ലേണിംഗ് വിഭവങ്ങള്ർ സൂചിപ്പിക്കുന്നത്. സർവ്വകലാശാലകളിലും സ്വയംഭരണ കോളജുകളിലുമായി നടത്തുന്ന ബിരുദ-ബിരുദാനന്തര വിഷയങ്ങളുടെ സമഗ്രമായ കേന്ദ്രീകൃത ഓൺലൈൻ പാഠ്യശേഖര സംവിധാനം സംസ്ഥാനതലത്തിൽ ഇതുവഴി തയ്യാറാക്കുക എന്നതാണ് കൗൺസിലിന്ർറെ ലക്ഷ്യം. ഓൺലൈൻ ടെലികാസ്റ്റിംഗ് ഓൺലൈൻ ക്ലാസ്സ് റൂം എന്ന പദ്ധതിക്കും കേന്ദ്രീകൃതമായ ഒരു സ്ഥിരം സംവിധാനം കൗൺസിൽ ഇതുവഴി വിഭാവനം ചെയ്യുന്നു. അതിനായുള്ള അടിസ്ഥാന ഭൌതിക സൌകര്യങ്ങൾ സജ്ജമാക്കുന്ന പ്രവർത്തനവും കൗൺസിൽ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തുവരുന്നു. കൗൺസിലിന്റെ വെബ്സൈറ്റിൽ (www.kshec.kerala.gov.in) ഓൺലൈൻ പാഠ്യഉള്ളടക്കങ്ങൾ ലഭ്യമാണ്.
സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ തന്നെ തയ്യാറാക്കിയ പഠന സാമഗ്രികളാണ് വിദ്യാർഥികൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം
ഇവ കാണുന്നതിനും ഡൗൺലോഡ് ചെയ്ത് പിന്നീട് ഉപയോഗിക്കുന്നതിനും പര്യാപ്തമായ രീതിയിലുള്ള ക്രമീകരണമായതും കൃത്യമായ ഇടവേളകളിൽ ഇത്തരം മെറ്റീരിയലുകൾ പരിഷ്കരിക്കുന്നതുമായ തരത്തിൽ കൂടുതൽ വിഷയങ്ങളുടെ ഉള്ളടക്കം പുതുതായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തുവരികയാണ്.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മെറ്റീരിയൽ തയ്യാറാക്കി നൽകുന്നതിനും ക്രമീകരണം ഉണ്ട്. അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്ന ഓൺലൈൻ മെറ്റീരിയലുകൾ പ്രാരംഭമായി ഒരു സ്ക്രീനിങ്ങിനു വിധേയമാക്കിയാണ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയുന്നത്. ഓരോന്നും വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടതും സർവ്വകലാശാലകളിൽ പ്രാബാല്യത്തിൽ ഉള്ള കോഴ്സുകളുടെ ഓരോ മൊഡ്യൂളുകൾ അല്ലെങ്കിൽ യൂണിറ്റുകൾ എന്ന അടിസ്ഥാനത്തിലുമാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്.

അന്തർദേശീയ നിലവാരത്തിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് കൗൺസിൽ.
ഓൺലൈൻ പഠന ക്രമീകരണങ്ങൾക്ക് കൂടുതൽ ആകർഷകത്വം പ്രാധാന്യം എന്നിവ വേണ്ടിവരുന്ന പ്രത്യേക പരിതസ്ഥിതിയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ വിപുലപ്പെടുത്തും. വിവിധ മേഖലയില്ർ പ്രവര്ർത്തിക്കുന്ന പ്രഗൽഭരായ വിഷയ വിദഗ്ധരുടെ നേരിട്ടുള്ള ക്ലാസുകളും ഓൺലൈൻ പഠന സാമഗ്രികളും ഇപ്രകാരം ഉടൻ ലഭ്യമാക്കും.

അക്കാദമിക് വോളണ്ടിയർ ബാങ്ക് എന്ന കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമായി രാജ്യത്തിനകത്തും അന്തർദേശീയ തലത്തിലും പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരുടെയും മറ്റ് അക്കാദമിക്കുകളും വിവിധ തുറകളിലെ സാങ്കേതിക പ്രഗത്ഭരുടേയും സേവനം ഇതിനായി ഉപയോഗപ്പെടുത്തുക എന്ന ബൃഹത്തായ പദ്ധതിയും കൗൺസിൽ പരിഗണിക്കുന്നുണ്ട്.
കൂടുതൽ ആകർഷകമായ രീതിയിൽ മികവുറ്റ പഠന സാമഗ്രികൾ തയ്യാറാക്കുന്നതിനായി അദ്ധ്യാപകർക്ക് ഉള്ള പരിശീലന പരിപാടികളുടെ ആദ്യഘട്ടം വെബിനാറുകളായും ഓൺലൈൻ പരിശാലനകളരികളായും ഉടൻ തന്നെ കൗൺസിൽ ആരംഭിക്കും. പഠനസാമഗ്രികൾ തയ്യാറാക്കുന്നതിനും അവ വെബ്സൈറ്റിൽ ക്രമീകരിക്കുന്നതിനും മറ്റും നേതൃത്വം നൽകുന്നത് റിസർച്ച് ഓഫീസർമാരായ ഡോ.മനുലാൽ, ഡോ.ഷെഫീഖ്, ഡോ.പ്രിയ, ഡോക്യുമെന്ർറേഷൻ ഓഫീസർ ദീപിക ലക്ഷ്മൻ എന്നിവരുടെ സംഘമാണ്.

INDIANEWS24 EDUCATION DESK

Leave a Reply