jio 800x100
jio 800x100
728-pixel-x-90
<< >>

‘ഉദാഹരണം സുജാത’യെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി

കുറഞ്ഞ ചിലവില്‍ കാഴ്ച്ചയുടെ രസംകെടുത്താതെ പറയേണ്ടത് പറഞ്ഞുവയ്ക്കാന്‍ സാധിച്ചുവെന്ന മേന്‍മയോടെ ഉദ്ദാഹരണം സുജാത ഒരുക്കിയ കന്നി സംവിധായകന്‍ ഫാന്റം പ്രവീണിന്
അഭിമാനിക്കാം. കുടുംബപ്രേക്ഷകരടക്കമുള്ളവര്‍ ചിത്രം കാണാന്‍ തിരക്ക് കൂട്ടുന്നത് ഇതിന് തെളിവാകുകയാണ്. റിലീസിന് മുമ്പേ പ്രചരിച്ചത് പോലെ മഞ്ജ വാര്യര്‍ അടക്കിവാണിരിക്കുന്നതാണ് ഈ ചിത്രവും. വിവാഹത്തോടെ അഭിനയം നിര്‍ത്തിയതിന്റെ ഭാഗമായി ഇറങ്ങിയ അവസാന ചിത്രം കണ്ണെഴുതി പൊട്ടുംതൊട്ട് എന്നതിന്റെ തുടര്‍ച്ചയെന്നോണം രണ്ടാംവരവിലെ എല്ലാ ചിത്രങ്ങളും സ്ത്രീപക്ഷ സിനിമകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഉദാഹരണം സുജാത എന്ന പേരുമായി ഇറങ്ങിയ പുതിയ ചിത്രത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. പേര് സൂചിപ്പിക്കും പോലെ സുജാത ശക്തമായ ഒരുദാഹരണമായി മാറുകയാണ്. വീട്ടുജോലിക്കു പുറമെ നിരവധി സ്ഥാപനങ്ങളില്‍ പാര്‍ട്ട്‌ടൈം ജോലിയുമായി വീട്ടുകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു സാധാരണക്കാരിയാണ് അവര്‍. തിരക്കുകളുടെ ജീവിതത്തില്‍ നിത്യവും കാണാന്‍ കഴിയുന്ന സ്ത്രീകളില്‍ ഒരാളുടെ പ്രതീകമായി വേണമെങ്കില്‍ സുജാതയെയും വിലയിരുത്താം.

മാറിയ സിനിമാക്കാലത്ത് ജീവിക്കുന്ന പ്രേക്ഷകന് ചിത്രത്തിലെ ലളിത വല്‍ക്കരണം നന്നായി ദഹിച്ചെന്നു വരില്ല. സാമ്പത്തിക ക്ലേശം കാഴ്ച്ചക്കാരനെ അറിയിക്കാന്‍ പഴയ ആവര്‍ത്തനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവന്നിട്ടുണ്ടെന്നത് ചിത്രത്തിന്റെ പോരായ്മ തന്നെയാണ്. ആദ്യപകുതിയില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മ- മകള്‍ സംഭാഷണം തന്നെഇക്കാര്യം വ്യക്തമാക്കുന്നു. പോരായ്മയാണെങ്കിലും മഞ്ജുവിന്റെ ഭാഗം ഗംഭീരമമാക്കിയെന്ന് എടുത്തുപറയാതെ വയ്യ.

നെടുമുടി വേണു അവതരിപ്പിച്ചത് പതിവ് ഉപദേശ കഥാപാത്രമായിമാറുന്നുവെങ്കിലും അദ്ദേഹത്തിന്റെ നടനവൈഭവം ഒന്നുകൊണ്ട് മാത്രമാണ് അതിനെ മറികടക്കുന്നത്. ജോജുവിന്റെ പ്രകടനവും മികവുറ്റുനില്‍ക്കുന്നു. മഞ്ജു വാര്യര്‍ അടക്കമുള്ള ചിത്രത്തിലെ ആര്‍ട്ടിസ്റ്റുകളുടെ അഭിനയത്തികവാണ് ഇതിന്റെ വിജയമന്ത്രം എന്ന് ഉദാഹരണം സുജാതയെ പൊതുവില്‍ വിലയിരുത്തേണ്ടിവരും.

മലയാള സിനിമ സ്ഥിരം പിന്തുടരുന്ന സ്ഥിരം ലോജിക്കില്ലായ്മയും ശ്രദ്ധക്കുറവും ഈ സിനിമയിലും ഉണ്ട്. ആറു കൊല്ലമെങ്കിലും പഴക്കമുള്ള ഫ്‌ളാഷ് ബാക്കില്‍ സി ഐ എയുടെ പോസ്റ്ററും ദുല്‍ഖറിന്റെ മറ്റു പുത്തന്‍ സിനിമകളെ കുറിച്ചുള്ള പരാമര്‍ശവും നിരന്തരം കടന്നു വരുന്നു. മഞ്ജു വാര്യരെ കൊണ്ട് തിരുവനന്തപുരം ഭാഷ പറയിക്കാനുള്ള ശ്രമം പാതിയില്‍ എവിടെയോ നിന്നു പോയതായി കാണാം. ഇത്തരം അശ്രദ്ധകള്‍ പ്രേക്ഷകര്‍ വളരെ പെട്ടന്ന് തിരിച്ചറിയും. അനവസരത്തിലെ പാട്ടുകള്‍ ആശുപത്രി രംഗങ്ങളും മോട്ടിവേഷണല്‍ സ്പീച്ച് പാറ്റേണിലുള്ള അവസാനവും നിര്‍വികാരതയാണുണ്ടാക്കുന്നതാകുന്നു. ദൃശ്യങ്ങളിലൂടെ സംവദിക്കാനുള്ള പല സാധ്യതകളേയും ഇത്തരത്തില്‍ ഇല്ലാതാക്കി.

INDIANEWS24.COM Movies

Leave a Reply