728-pixel-x-90-2-learn
728-pixel-x-90
<< >>

ഉദയ ഫിലിംസ് തിരിച്ചുവരുന്നു

മുന്‍കാലങ്ങളില്‍ നിരവധി മലയാള ചലച്ചിത്രങ്ങളുടെ പിറവിക്ക് കേന്ദ്രമായ ഉദയാ സ്റ്റുഡിയോ വീണ്ടും സജീവമാകുന്നു.ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ ചെറുമകന്‍ കൂടിയായ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഉദയ എന്ന ആ പഴയ ബാനറിന് പുനര്‍ജന്മമേകുന്നത്.

സിദ്ധാര്‍ത്ഥ് ശിവ ആണ് ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.ഉദയ ബാനറില്‍ ഇറങ്ങുന്ന രണ്ടാം ചിത്രം ലാല്‍ജോസിന്റേതാകുമെന്നും കേള്‍ക്കുന്നുണ്ട്.അതേസമയം ഉദയ വീണ്ടും വെള്ളിത്തിരയ്ക്കു പിന്നിലെ ശക്തികേന്ദ്രമാകുന്ന കാര്യം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.അതികം വൈകാതെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഔപചാരികമായി പ്രഖ്യാപിക്കുമെന്ന് കുഞ്ചാക്കോ ബോബനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

INDIANEWS24.COM Movies

Leave a Reply