728-pixel-x-90-2-learn
728-pixel-x-90
<< >>

ഉദയഭാനു അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകന്‍ കെ.പി ഉദയഭാനു (78)അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ഷമായി കിടപ്പിലായിരുന്നു.പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനുവിന്റെ ജനനം. പരേതയായ വിജയലക്ഷ്മിയാണ് ഭാര്യ. രാജീവ് ഉദയഭാനുമകനാണ്.

അംഗീകാരത്തിന്‍റെ പൊന്‍വളയും പൊന്നാടയും അധികം അണിയാത്ത ഗായകനായിരുന്നു ഉദയഭാനു. ഇന്നും പുതുമ നഷ്ടപ്പെടാത്ത ചില പ്രണയ, വിഷാദ ഗാനങ്ങളാണ് ആ ഗായകനുള്ള അംഗീകാരം. 1958 ഇറങ്ങിയ “നായരു പിടിച്ച പുലിവാല്‍” എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്.

രമണനിലെ ‘കാനനഛായയില്‍ ആടുമേയ്ക്കാന്‍ എന്ന ഗാനം തലമുറകള്‍ പലതു കഴിഞ്ഞിട്ടും ഒളിമങ്ങാതെ നില്‍ക്കുന്നത് ഉദയഭാനു എന്നാ ഗായകനെ അനശ്വരനാക്കുന്നു.വെള്ളിനക്ഷത്രമേ നിന്നെ നോക്കി…, അനുരാഗനാടകത്തില്‍ …(നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ), ചുടുകണ്ണീരാലെന്‍…(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ…, പൊന്‍വളയില്ലങ്കെിലും…(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ…, മന്ദാര പുഞ്ചിരി…, വാടരുതീമലരിനി…(സത്യഭാമ), യാത്രക്കാരി യാത്രക്കാരി…, കരുണാസാഗരമേ…,പെണ്ണാളേ പെണ്ണാളേ…(ചെമ്മീന്‍) എന്നിവയാണ് അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങള്‍ .

2009 ല്‍ ഭാരത സര്‍ക്കാര്‍ ഉദയഭാനുവിന് പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.

Leave a Reply