728-pixel-x-90-2-learn
728-pixel-x-90
<< >>

ഉത്തര്‍പ്രദേശിലും നാഗാലാന്റിലും പ്രളയം.ഗംഗയും യമുനയും കരകവിഞ്ഞൊഴുകുന്നു,ഡല്‍ഹിയിലും സ്ഥിതി ആശങ്കാജനകം.

ലക്നൗ:കനത്ത മഴയെ തുടര്‍ന്ന് ഗംഗയും യമുനയും ഉൾപ്പടെയുള്ള നദികൾ അപകടനിരപ്പും പിന്നിട്ട് കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഉത്തർപ്രദേശിലെ 12 ജില്ലകളിൽ വെള്ളപൊക്കം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം 21ആയി. ഷഹജൻപുർ, അമേട്ടി, ഔരിയ ജില്ലകളിലാണ് കനത്ത നഷ്ടം. ഷഹജന്‍പുരില്‍ മാത്രം ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. പ്രളയബാധിത മേഖലകളില്‍ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. വ്യോമസേനയുടെ ഗ്വാളിയോര്‍ എയര്‍ബേസില്‍ നിന്നുമെത്തിയ ഹെലികോപ്ടറുകള്‍ പ്രളയമേഖലകളില്‍ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. പ്രളയത്തില്‍ 461 വീടുകള്‍ തകര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. പ്രളയത്തെ തുടര്‍ന്ന് ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. വരുന്ന രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ പശ്ചിമഉത്തര്‍പ്രദേശില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി 15,000 പേരെ ഇതിനോടകം ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ദുരിതാശ്വാസക്യാംപുകളിലേക്കും മാറ്റി കഴിഞ്ഞു. images

സമയം പ്രളയത്തില്‍ തകര്‍ന്ന നാഗാലന്‍റ്  ഇന്ന്  കേന്ദ്ര മന്ത്രിമാരടങ്ങുന്ന സംഘം സന്ദര്‍ശിക്കും. കേന്ദ്ര സഹായം ഇതുവരെയും എത്താത്ത സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നാഗാലാന്‍റ് മുഖ്യമന്ത്രി നെഫു റിയോ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഘം എത്തുന്നത്.പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന സംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ്  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി  ട്വിറ്ററിലൂടെ സഹായം തേടിയത്. കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി വലിയ നാശനഷ്ടമാണ് നാഗാലാന്‍റ് അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായത്. നാഗാലാന്‍റില്‍ 12 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

downloadഡല്‍ഹിയിലും കനത്ത മഴ വെള്ളക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്.ഒട്ടനവധി പ്രദേശങ്ങളില്‍ വെള്ളപ്പോക്കത്തിനു സമാനമായ അവസ്ഥയാണ്.അരുണാചല്‍പ്രദേശിലും ബ്രഹ്മപുത്ര കര കവിഞ്ഞതിനെത്തുടര്‍ന്ന് പ്രളയമുണ്ടായി.ഇപ്പോഴും നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്കദുരിതത്തിലാണ്.

INDIANEWS24 NEW DELHI DESK

 

Leave a Reply