jio 800x100
jio 800x100
728-pixel-x-90
<< >>

ഉത്തമ വില്ലന് കൂട്ടാകാനില്ല : ഉത്തമ ഭാര്യയാകാന്‍ അനുഷ്ക !

ചെന്നൈ : ഉലക നായകൻ കമലഹാസന്‍റെ  ലിംഗുസ്വാമി ചിത്രമാണ് ഉത്തമ വില്ലൻ. വിശ്വരൂപം രണ്ടിന്‍റെ  ചിത്രീകരണം കഴിഞ്ഞ് കമലും സൂര്യയുടെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ലിംഗുസ്വാമിയും ഫ്രീ ആയ ശേഷമേ ഉത്തമ വില്ലൻ തുടങ്ങൂ. അതിന് മാസങ്ങൾ തന്നെ വേണ്ടിവരും. അതിനിടയിലാണ് ചിത്രത്തിൽ അനുഷ്കയെ നായികയാക്കാൻ തീരുമാനിക്കുന്നത്. അഭിപ്രായമറിയാൻ വിളിച്ചപ്പോൾ എക്സ്ക്യൂസസ് പറഞ്ഞ് ഒഴിയുകയാണ് അനുഷ്ക ചെയ്തതെന്ന് അണിയറ വർത്തമാനം. രുദ്രമാ ദേവി, ബാഹു ബലി എന്നീ ബ്രഹ്മാണ്ഡ തെലുങ്കു ചിത്രങ്ങളുടെ തിരക്കിലാണ് അനുഷ്ക. ചിത്രങ്ങൾ പൂർത്തിയായാലുടൻ തന്റെ അഭിനയ ജീവിതത്തിന് ഫുൾസ്റ്റോപ്പിടാൻ ഒരുങ്ങുകയാണ് താരം. കാലാകാലങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾക്കായാണ് താൻ അഭിനയം നിറുത്തുന്നതെന്നാണ് നടി പറയുന്നത്. മനസിലായില്ലേ? സിങ്കം നായികയായെത്തിയ താരം വിവാഹിതയാകാൻ ഒരുങ്ങുകയാണ്. വിവാഹ ശേഷമുള്ള അഭിനയം ഭർത്താവിന്റെ കൂടി സമ്മതത്തോടെ മാത്രമെന്നും താരം പറഞ്ഞുവത്രേ. കമലാണോ കല്യാണമാണോ വലുതെന്ന് ചിന്തിച്ചിരുന്നെങ്കിൽ വിവാഹതീരുമാനം കുറച്ചുകൂടി നീട്ടാൻ അനുഷ്ക തയാറാകുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും കമൽ പുതിയ നായികയെത്തേടി തുടങ്ങി.

ASH INDIA NEWS

Leave a Reply