jio 800x100
jio 800x100
728-pixel-x-90
<< >>

ഉത്തമ വില്ലന്‍ മെയ് ഒന്നിന് റിലീസായേക്കും

ചെന്നൈ:ഉലക നായകന്‍ കമലഹാസന്റെ പുതിയ ചിത്രം ഉത്തമവില്ലന്‍ മെയ് ഒന്നിന് റിലീസാകാന്‍ സാധ്യത.ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യത റിലീസിങ്ങിനെ ബാധിക്കില്ലെന്നാണ് അറിയുന്നത്.ഇതോടെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം റിലീസായേക്കുമെന്ന സൂചനകളെത്തിയത്.

നിര്‍മാതാക്കളായ തിരുപ്പതി ബ്രദേഴ്‌സിലെ എന്‍ ലിംഗുസ്വാമിയും സഹോദരന്‍ എന്‍ ചന്ദ്രബോസും തങ്കം സിനിമാസില്‍ നിന്നെടുത്ത രണ്ടു കോടി രൂപയുടെ വായ്പ പലിശയോടെ പെട്ടെന്ന് തിരിച്ചുനല്‍കാനാണ് തീരുമാനം.തങ്കം സിനിമാസ് നല്‍കിയ കേസിനു മറുപടിയായി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഈ മാസം 28 ന് മുന്‍പ് ബാധ്യതകള്‍ തീര്‍ത്തുകൊള്ളാമെന്ന് തിരുപ്പതി ബ്രദേഴ്‌സിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ അറിയിച്ചു.അന്നു തന്നെയാണ് കേസ് ജസ്റ്റിസ് കെ. രവിചന്ദ്രബാബുവിന്റെ ബെഞ്ച് പരിഗണിക്കുന്നത്.

കടബാധ്യതയ്ക്കു പകരമായി നല്‍കിയ ചെക്ക് തിരിച്ചുവന്നതോടെയാണ് നിയമനടപടികളുമായി തങ്കം സിനിമാസ് രംഗത്തു വന്നത്.വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രത്തിന്റെ പകര്‍പ്പവകാശവും വിതരണാവകാശവും തങ്കം സിനിമാസിനു നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെട്ടത്.

INDIANEWS24 MOVIES

Leave a Reply