jio 800x100
jio 800x100
728-pixel-x-90
<< >>

ഉത്തമ “കമലം” രജത “കമലം”

കമലഹാസന്‍റെ ഉത്തമ വില്ലന്‍ ഇനിയും ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങാനിരിക്കുന്നതേ ഉള്ളൂ.പക്ഷെ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ച ഉത്തമ വില്ലന്‍ കമലഹാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടും.കമല്‍ ഇരട്ടവേഷത്തിലെത്തുന്ന ഉത്തമവില്ലനിലെ പ്രധാന ഗായകനും അദ്ദേഹം തന്നെയാണ്.കമലിന്റെ തന്നെ തിരക്കഥയിലൊരുങ്ങിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രമേഷ് അരവിന്ദാണ്.

uththamavillan 2കഴിഞ്ഞ അഞ്ചു ദശകങ്ങളായി പ്രേക്ഷകരെ വിസ്മയിക്കുന്ന കമല്‍ എന്ന നടന്‍ എല്ലാ ചിത്രങ്ങളിലും എന്തെങ്കിലും പുതുമകള്‍ സമ്മാനിക്കാറുണ്ട്.ഉത്തമ വില്ലന്‍ കമല്‍ എന്ന പ്രതിഭയുടെ മറ്റൊരു കയ്യൊപ്പാണ്.കമലഹാസന്‍റെ നടനം തന്നെയാണ് ഉത്തമവില്ലനിലെ ഏറ്റവും വലിയ ആകര്‍ഷണം.കമലഹാസന്‍ എന്ന താരത്തെത്തെത്തന്നെ അനുസ്മരിപ്പിക്കുന സൂപ്പര്‍ സ്റ്റാറിന്‍റെ വേഷവും  സിനിമയ്ക്കുള്ളിലെ നാടോടിക്കഥയിലെ ഉത്തമന്‍ എന്ന നടനായുള്ള വേഷപ്പകര്‍ച്ചയും അദ്ദേഹം അസൂയാവഹമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.തന്റെ കാലഘട്ടത്തിലെ ഇന്ത്യയിലെ മികച്ച നടന്‍ മറ്റാരുമല്ല എന്ന് കമല്‍ പലവട്ടം ഉത്തമവില്ലനിലൂടെ രേഖപ്പെടുത്തുന്നുണ്ട്.

സിനിമയുടെ തുടക്കത്തിലെ ചടുലമായ ചുവടുകളോടെയുള്ള പ്രണയഗാനം കമല്‍ എന്ന റൊമാന്റിക് ഹീറോയ്ക്ക് അറുപതുകളിലും യൌവനമാണ് എന്ന് അടയാളപ്പെടുത്തുന്നു.സിനിമയ്ക്കുള്ളിലെ സിനിമ എന്നും ഒരു വിജയ ഫോര്‍മുലയാണ്.പക്ഷെ അതിന്റെ വാണിജ്യപരതയിലേക്ക് അധികം യാത്ര ചെയ്യാത്ത ഒരു ശൈലിയാണ് അരവിന്ദും കമലും ഉത്തമ വില്ലനില്‍ സ്വീകരിച്ചിരിക്കുന്നത്.അതിനുമപ്പുറമായി ഒരു നടന്റെ അഥവാ ഒരു സൂപ്പര്‍താരത്തിന്റെ യഥാര്‍ഥ ജീവിത്തത്തിന്റെ ഉള്ളറകളിലേക്ക് ഒട്ടും കലര്‍പ്പില്ലാതെ കടന്നു ചെല്ലുന്ന ആഖ്യാന രീതി പ്രശംസിക്കപ്പെടേണ്ടാതാണ്.ഒരു പക്ഷെ ജനപ്രിയയമാക്കായിരുന്ന സീനുകള്‍ പോലും യാഥാര്‍ഥ്യബോധത്തോടെ  രമേഷ് അരവിന്ദ് അവതരിപ്പിച്ചത് കമല ഹാസന്‍ എന്ന സൂപ്പര്‍ത്തരത്തിന്റെ സ്വീകാര്യത തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ്.

കമല്‍ എന്ന വ്യക്തിക്കും എഴുത്തുകാരനും സമൂഹത്തോട് പറയാനുള്ള ഒരു “പൊളിച്ചടുക്കലിനു” ഒരു മറ അല്ലെങ്കില്‍ launching pad സൃഷ്ടിക്കുകയാണ് ഉത്തമ വില്ലനിലെ സൂപ്പര്‍താരവും അയാളുടെ ജീവിതവും.ഉത്തമ വില്ലനിലെ ഉപ കഥ തന്നെയാണ് സിനിമയുടെ പ്രധാന തീം.കമല ഹാസന്‍റെ നാസ്തിക ജീവിതത്തിനും കാഴ്ചപ്പടുകള്‍ക്കും സമൂഹത്തോടെ സംവദിക്കാനുള്ള ഒരു മാധ്യമായി ഉത്തമ വില്ലന്‍ ഉയരുന്നുണ്ട്.അന്‍പേ ശിവം,ദശാവതാരം എന്നീ ചിത്രങ്ങള്‍ അടക്കം പറഞ്ഞ സത്യങ്ങള്‍ ഉറക്കെ പറയുകയാണ്‌ ഉത്തമ വില്ലനിലൂടെ.ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ വെറുതയായിരുന്നില്ല എന്ന് ഉത്തമ വില്ലന്‍ ബോധ്യപ്പെടുത്തുന്നു.വൈ ഷ്ണവനായി ജനിച്ച കമല്‍  അവയൂകെ തൃണവല്‍ഗണിക്കുകയും അതി ശക്തമായി തുറന്നു കാട്ടുന്നുമുണ്ട് ചിത്രത്തിലൂടെ.

കമലിന്‍റെ ഗുരുവായ കെ ബാലചന്ദറിനോടുള്ള ഗുരുദക്ഷിണയായി ചിത്രം മാറുന്നുണ്ട്.കമലിനെയും Uttama Villain Official Trailer-MP3-Video-Song-Kamal Haasan-Andrea-Jayaram-Parvathi Menon-Onlookers Mediaരജനീകാന്തിനെയും സിനിമയില്‍ അവതരിപ്പിച്ച കെ ബാലചന്ദര്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഉത്തമ വില്ലന്‍.കെ ബാലചന്ദറിനെ കൂടാതെ സാഗര സംഗമം തുടങ്ങിയ കമല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ വിശ്വനാഥും ചിതത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.ഒരു പിടി മലയാളി താരങ്ങളുടെ സാന്നിധ്യം ചിത്രത്തിലുടനീളമുണ്ട്.ഉര്‍വ്വശി കമല്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിടുന്നു.പാര്‍വതി മേനോനും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അതിഥി വേഷത്തിലെത്തുന്ന ജയറാം തന്റെ വേഷം മികവുറ്റതാക്കി.കുറച്ചു രംഗങ്ങളില്‍ മാത്രം uthamavillan jayaram k balachanderപ്രത്യക്ഷപ്പെടുന്ന ജയറാം ചിത്രത്തിന്റെ സുപ്രധാന വഴിത്തിരിവിലേക്ക് നയിക്കുന്ന കഥാപാത്രമാണ് ജയറാമിന്‍റെത്.കമല ഹാസന്‍റെ ഈ ചിത്രത്തിലെ മികച്ച സീനുകളിലൊന്നു ജയറാമിനോപ്പമാണ്.നാസറും ആന്ദ്രിയ ജെറമിയയും പൂജാകുമാറും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.ആന്ദ്രിയുടെയും പൂജയുടെയും കരിയര്‍ ബെസ്റ്റ് എന്ന് തന്നെ പറയാം ഉത്തമ വില്ലനിലെ വേഷങ്ങള്‍.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ 2015 ലെ മികച്ച നടനുള്ള രജത കമലം നാലാം തവണയും കമലഹാസനെ തേടിയെത്തും എന്നതുറപ്പ്.

uthamavillan kamal andriya pooja

വാല്‍ക്കഷണം : കമലഹാസനിലെ നടനും  എഴുത്തുകാരനും പരീക്ഷണങ്ങള്‍ നടത്തുന്നതും സ്വയം നവീകരിക്കുന്നതും ഇഷ്ടമുള്ള പ്രേക്ഷകനു ഉത്തമവില്ലന്‍ ഒരു മികച്ച വിഭവമാണ്.കമലഹാസന്‍റെ സാധാരണ വാണിജ്യ ചിത്രങ്ങള്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന് ചിത്രം സമ്മാനിക്കുക നിരാശയാകും.

ചോദ്യങ്ങള്‍ : നരസിംഹം മരിച്ചിരുന്നോ ? വിഷ്ണുവിന് മരണമുണ്ടോ ? നരസിംഹം സ്വയം കൊല്ലപ്പെടുമോ , I mean , ഈ വാളെടുത്തവന്‍ വാളാലേ ( അത് ദൈവമാണെങ്കിലും) എന്നൊക്കെ പറയുന്നത് പോലെ ?  മൃത്യുഞ്ജയഹോമം ഇനി ഇല്ലാതാകുമോ ? മൃത്യുഞ്ജയന്‍ എന്ന പേരു കോമഡിയായി മാറുമോ , ഇപ്പോള്‍ തന്നെ ശശി എന്ന് പേരുള്ളവരൊക്കെ അത് മാറ്റി ഗസറ്റില്‍ പരസ്യം ചെയ്യുകയാണല്ലോ? ആ ഗതി മൃത്യുഞ്ജയനും വരുമോ ?

ഉത്തരം : തൊട്ടടുത്ത തിയേറ്ററില്‍ ലഭിക്കും ( വിലക്ക് മാറിയാല്‍). യു എ യില്‍ വിലക്കില്ലാത്തത് ഭാഗ്യം . അല്ലെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉത്തമവധം – കമല വധം നടന്നിട്ട് കാണേണ്ടി വന്നേനെ. ആമേന്‍ !

SANU SATHYAN INDIANEWS24

 

Leave a Reply