728-pixel-x-90-2-learn
728-pixel-x-90
<< >>

ഉതുപ്പാന്‍ കഥകള്‍ (രണ്ടാം ഭാഗം) :സഹികെട്ട ടീച്ചര്‍

സഹികെട്ട ടീച്ചര്‍ 

പിറ്റേ ദിവസവും First-hour സാറ ടീച്ചറിന്റെ തന്നെ ആയിരുന്നു .ക്യബനറ്റ് മിഷന്‍ പ്ലാനിനിനു ശേഷം ഇന്ത്യയില്‍ വന്ന രാഷ്ട്രിയ മാറ്റം .മഹാത്മാ ഗാന്ധി ഇന്ത്യയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്കൊണ്ട്  സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വം ഏറ്റെടുത്ത കാര്യങ്ങളൊക്കെ സാറാ ടീച്ചര്‍ വിശദീകരിച്ചു.അപ്പോള്‍ പ്രധാന പൊയന്റുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതി കൂടുതല്‍ വെക്തത വരുത്താന്‍ ടീച്ചര്‍ ചോക്ക് എടുത്ത് തിരിഞ്ഞു നോക്കിയപ്പോള്‍ ആരോ നാല് വരി കവിത എഴുതിയിട്ടിരിക്കുന്നു.

ഈ —-’ക്ലാസ്സില്‍ കയറി ഇരുന്നു ഉറങ്ങുന്നവര്‍ ഭാഗ്യവാന്‍മാര്‍ 

അവര്‍ക്ക് അവരുടെ സ്വപ്നം എങ്കിലും നഷ്ടമാവാതെ ഇരിക്കുമല്ലോ’

           “ഈ ” by-അജ്ഞാതന്‍  & ബാക്കി  by -സച്ചിതാന്ദന്‍ 

baselius 2ആ തമാശ ടീച്ചറിന് അങ്ങ് ബോധിച്ചു.പ്രതിപ്പട്ടികയില്‍ സ്വാഭാവികമായും ഉതുപ്പാന് തന്നെ ഒന്നാം സ്ഥാനം.

നിയാണോടാ ഉതുപ്പാനെ?ടീച്ചര്‍ ചോദിച്ചു.

ബ്രിട്ടിഷ്കാര്‍ പേന ഉന്തികളെ സൃഷ്ടിക്കാന്‍ മാത്രം രൂപപ്പെടുത്തിയ വിദ്യാഭ്യാസ രീതിയെ കുറിച്ച് കവിത എഴുതിയ സച്ചിതാനന്ദന്‍ മാഷ്‌ നിന്നെ പോലെ തല തിരിഞ്ഞവന്‍മാര്‍ക്ക് വേണ്ടി ഇതൊന്നും ഏഴുതിയിട്ടു കാര്യമില്ല.സച്ചിതാനന്ദന്‍റെ വരികളില്‍ ‘ഈ’ അധികമായി ചേര്‍ത്ത ഉതുപ്പാനെ അത് ഞാന്‍ നിനക്ക് സമ്മാനിക്കുകയാണ്.

പിന്നിട് ഉള്ള ഒരാഴ്ച -കാലം സാറാ ടീച്ചര്‍ വെറും ഉതുപ്പാനെ ‘ഈ -ഉതുപ്പാന്‍ ‘എന്ന് കളിയാക്കി വിളിച്ചു.

സച്ചിതാനന്ദന്‍റെ വരികളും ഉതുപ്പാന്‍ അധികം ചേര്‍ത്ത ‘ഈ’യും മായിച്ചു കളഞ്ഞ്

Freedom struggle of India after 1920

Mahatma Gandhi

Cabinet mission plan

തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ എഴുതാന്‍ സാറാ ടീച്ചര്‍ ഡസ്റ്റ്ര്‍ അന്വേഷിച്ചു.ഡസ്റ്റര്‍ ആരോ എടുത്തു മാറ്റിയതാണ് എന്ന് ടീച്ചറിന് മനസിലായി.ടീച്ചര്‍ വീണ്ടും പ്രകോപിതയായി.

ഇത് എന്തൊരു ക്ലാസ്സാണ് ഇത്.ആരുടെ ഒക്കെയോ നേരം പോക്കിന്റെ ഫലം ആണ് ഈ മാതിരി പണി കാണിക്കുന്നവന്മാര്‍ .ഒരു ഡസ്റ്റര്‍ കണ്ടാല്‍ എടുത്തു എറിയണം എന്ന് തോന്നുവനോക്കെ മുക്കാലില്‍ കെട്ടിയിട്ടു അടിക്കണം.കലി തീരാതെ ടീച്ചര്‍ പ്പിന്നെയും എന്തൊക്കയോ പറഞ്ഞു.

ഒടുവില്‍ ഉതുപ്പാന്റെ പ്രതികരണം വന്നു…

ഡസ്റ്റര്‍ കാണാത്തതിനാണോ ഇതൊക്കേ പറയുന്നത് . ആ സാരിയുടെ തുമ്പു കൊണ്ടങ്ങു മായിച്ചു കളഞ്ഞാല്‍ പോരെ???

അതോടെ ടീച്ചറിന്‍റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.ടീച്ചര്‍ ഉതുപ്പാന്റെ അമ്മക്ക് പറഞ്ഞു.

നിന്റെ അമ്മ സാരിയല്ലേടാ ഉടുക്കുന്നത്.നീ ..നിന്‍റമ്മയുടെ സാരി എടുത്തു തുടക്കാന്‍ നീ പറയുവോടാ….

 ഇല്ല ടീച്ചറെ പറയില്ല ….എന്റമ്മ ചുരീദാര്‍ ആണ് ഇടുന്നത്.ചുരിദാ..ര്‍ !!!!!!

ടീച്ചര്‍ വോക്ക് ഔട്ട്‌ ചെയിതു. തുടരും… 

കലാലയ കഥകള്‍: ഒന്നാം ഭാഗം 

 

2 Responses to ഉതുപ്പാന്‍ കഥകള്‍ (രണ്ടാം ഭാഗം) :സഹികെട്ട ടീച്ചര്‍

  1. absolutevoid Reply

    July 6, 2014 at 11:20 AM

    ഒന്നാം ഭാഗത്തേക്കുള്ള ലിങ്ക് കിട്ടണം

  2. BIJU JOHN Reply

    August 21, 2014 at 9:15 PM

    EXPECTING 3RD PART

Leave a Reply