728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഉട്ടോപ്യയിലെ രാജാവ്’ കാനഡയില്‍ എത്തുന്നു

 

ടൊറന്റോ: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ഓണച്ചിത്രം ‘ഉട്ടോപ്യയിലെ രാജാവ്’ കാനഡയില്‍ പ്രദര്‍ശനത്തിന്. സെപ്റ്റംബര്‍ 13ന് ഉച്ചകഴിഞ്ഞ് 3.15ന് ടൊറന്റോയിലും മിസിസാഗയിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

സ്കാര്‍ബറോയില്‍  മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലാണ് പ്രദര്‍ശനം [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) . സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സിലാണ് [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7]മിസിസാഗയിലെ പ്രദര്‍ശനം.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ പൊളിറ്റിക്കല്‍ സറ്റയറാണ് ഉട്ടോപ്യയിലെ രാജാവ്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. ജോയ് മാത്യു, ശ്രീകുമാര്‍, സുനില്‍ സുഖദ, സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടിനി ടോം, ജയപ്രകാശ് കുളൂര്‍, ഇന്ദ്രന്‍സ്, ടി ജി രവി, സുരഭി, കെപിഎസി ലളിത, നന്ദു, മുകുന്ദന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ടിക്കറ്റ് സംബന്ധമായ വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക [ഫോണ്‍: 6478927650 ]

Leave a Reply