728-pixel-x-90-2-learn
728-pixel-x-90
<< >>

ഉച്ചയ്ക്ക് വിശ്രമിക്കാത്തതിന്‌ തൊഴിലാളികളെ അറസ്റ്റ് ചെയ്തു

കുവൈറ്റ്‌സിറ്റി:തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയ കുവൈറ്റില്‍ അത് പാലിക്കാതിരുന്ന 37 തൊഴിലാളികളെ അറസ്റ്റ് ചെയ്തു.ചൂട് കടുത്തതിനെ തുടര്‍ന്നാണ് പകല്‍ 11 മുതല്‍ നാല് വരെ ഉച്ചവിശ്രമത്തിന് ഉത്തരവിട്ടത്.ഇത് ജൂണ്‍ ഒന്നിന് തന്നെ പ്രാബല്യത്തിലാകുകയും ചെയ്തു.

ഉച്ചവിശ്രമ നിയമം ലംഘിച്ച് പുറംജോലികള്‍ ചെയ്തുവെന്ന കാരണം ചുമത്തിയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.ഉച്ച വിശ്രമ നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ചിട്ടുള്ള സംഘത്തിന്റെ തലവന്‍ അബുദുള്‍ മൊഹസന്‍ അല്‍ മുനായസിനെ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്.പരിശോധനകള്‍ ശക്തമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

പോജക്ട് സൈറ്റുകളില്‍ നിയമം ലംഘിക്കുന്നത് കണ്ടെത്താന്‍ മിന്നല്‍ പരിശോധനക്ക് ഉത്തരവ് ഉറക്കിയിട്ടുണ്ട്.അതേസമയം, വൈദ്യുതി, കുടിവെള്ളം,ഗതാഗത വിഭാഗം തുടങ്ങിയ മേഖലകളിലെ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ബാധകമല്ല. തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നിയമം കര്‍ശനമായി പാലിക്കുമെന്നും നിയമ ലംഘകര്‍ക്ക് ഏതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തൊഴിലധിഷ്ഠിത സുരക്ഷാ ക്ഷേമ വിഭാഗം മേധാവി വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply