728-pixel-x-90-2-learn
728-pixel-x-90
<< >>

ഈ വര്‍ഷത്തെ വളളത്തോള്‍ പുരസ്കാരം പെരുമ്പടവം ശ്രീധരന്

ഈ വര്‍ഷത്തെ വളളത്തോള്‍ പുരസ്കാരം പെരുമ്പടവം ശ്രീധരന്.   1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നിലവില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റാണ് പെരുന്പടവം ശ്രീധരന്‍. 1990 ല്‍ പുറത്തിറങ്ങിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് പെരുന്പടവം ശ്രീധരന്‍റെ ഏറ്റവും ശ്രദ്ധേയമായ കൃതി. റഷ്യന്‍ സാഹിത്യകാരന്‍ ദസ്തായവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ നോവലാണത്. തമിഴ്, ഹിന്ദി, കന്നട, ഗുജറാത്തി ഭാഷകളില്‍ ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒന്‍പതു പുരസ്ക്കാരങ്ങള്‍ക്ക് ഒരു സങ്കീര്‍ത്തനം പോലെ അര്‍ഹമായിരുന്നു.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീധരന്‍ 1940ല്‍ പെരുന്പടവത്താണ് ജനിച്ചത്. അഷ്ടപദി എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ‘അഭയം, നിലാവിന്‍െറ ഭംഗി, അഷ്ടപദി, ആയിരം കാതം ദൂരെ, കണ്ണീര്‍പ്പാടങ്ങള്‍, സൂര്യനെ അണിഞ്ഞ സ്ത്രീ, ഒറ്റച്ചിലന്പ്, മഴനിലാവ് എന്നിവ നോവലുകളാണ്. ‘ഒരു കെട്ടുതാലിയും ഒത്തിരി ഒാര്‍മ്മകളും, പറയിപെറ്റ പന്തിരുകുലം, വേനലില്‍ പൂക്കുന്ന മരം എന്നിവ ചെറുകഥാസമാഹാരങ്ങളാണ്.

www.indianews24.com/uk

Leave a Reply