728-pixel-x-90-2-learn
728-pixel-x-90
<< >>

ഈ ലോകകപ്പ് കണ്ട വാശിയേറിയ മത്സരം ഇതു തന്നെ

ഓക്‌ലന്‍ഡ്:ലോകകപ്പ് ക്രിക്കറ്റില്‍ ഇത്തവണ കണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ന്യൂസീലന്‍ഡ് ഓസ്‌ട്രേലിയയെ കീഴടക്കിയത് ഒരു വിക്കറ്റിന്.ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ 151 റണ്‍സാണ് ക്രിക്കറ്റില അവരുടെ ബദ്ധവൈരികളായ കിവീസ് മറികടന്നത്.

നാനൂറിനപ്പുറമുള്ള സ്‌കോര്‍ വരെ നിസ്സാരമായി സ്‌കോര്‍ ചെയ്യുന്ന ഇക്കാലത്തും ബോളര്‍മാരുടെ കാലം ഏകദിനത്തില്‍ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ശനിയാഴ്ച്ചത്തെ ഈ മത്സരം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്‌ട്രേലിയ 32.1 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ആസ്‌ട്രേലിയയെ തകര്‍ത്തത്. ഈ ചെറിയ ലക്ഷ്യം ന്യൂസിലന്‍ഡ് 23.1-ാം ഓവറില്‍ മറികടന്നെങ്കിലും ഒന്പതു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.മാരക ബൗളിങ് തന്നെ ആയുധമാക്കി മുന്‍ ലോകചാമ്പ്യന്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ബ്രണ്ടന്‍ മക്കെല്ലത്തിന്റെ(50)യും കെയിന്‍ വില്യംസണിന്റെ(45)യും ബാറ്റിംഗാണ് കിവികള്‍ക്ക് രക്ഷയായി.

ഓസ്‌ട്രേലിയന്‍ നിരയില്‍ ബ്രാഡ് ഹാഡിന്‍ (43), ഡേവിഡ് വാര്‍ണര്‍ (34) എന്നിവര്‍ മാത്രമാണ് കീവികളുടെ ബൗളിംഗിനെതിരെ അല്‍പമെങ്കിലും ചെറുത്ത് നിന്നത്. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കെ ആരോണ്‍ ഫിഞ്ചി (14)നെ കുറ്റി തെറിപ്പിച്ച് ടിം സൗത്തി കംഗാരുക്കള്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം വിക്കറ്റില്‍ വാര്‍ണറും ഷെയിന്‍ വാട്‌സനും (23) ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീംസ്‌കോര്‍ 80ല്‍ നില്‍ക്കെ വാട്‌സനെ ഡാനിയല്‍ വെട്ടോറി സൗത്തിയുടെ കൈയിലെത്തിച്ചു ആ കൂട്ടുകെട്ട് പൊളിച്ചു. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറെ സൗത്തി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 80/3 എന്ന നിലയിലേക്ക് ആസ്‌ട്രേലിയ വീണു. തുടര്‍ന്ന് വന്ന മൈക്കല്‍ ക്‌ളാര്‍ക്ക് (12), സ്റ്റീവന്‍ സ്മിത്ത് (4), ഗ്‌ളെന്‍ മാക്‌സ്‌വെല്‍ (1), മിച്ചേല്‍ മാര്‍ഷ്(0) എന്നിവര്‍ കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ ആസ്‌ട്രേലിയ കരകയറാനാവാത്ത വിധം തകര്‍ച്ചയിലേക്ക് വീണു. പത്താം വിക്കറ്റില്‍ പാറ്റ് കമിന്‍സിനെ (7) കൂട്ടുപിടിച്ച് ഹാഡിന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ആസ്‌ട്രേലിയയെ ഈ സ്‌കോറിലെങ്കിലും എത്തിച്ചത്.

മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് ബ്രണ്ടന്‍ മക്കെല്ലം മികച്ച തുടക്കം നല്‍കിയെങ്കിലും എട്ടിന് 146 എന്ന നിലയിലേക്ക് തകര്‍ന്നു. നാല് ബാറ്റ്‌സ്മാന്മാര്‍ പൂജ്യത്തിന് പുറത്തായി.ആസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചേല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് വീഴ്ത്തി.മക്കല്ലത്തിന് ശേഷം ന്യൂസീലന്‍ഡ് നിരയിലെ എല്ലാവരും പവിലിയനിലേക്ക് മാര്‍ച്ച് തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത് അജയ്യനായി നിലകൊണ്ട് വില്യംസ് ടീമിന്റെ വിജയം സാധ്യമാക്കി.

INDIANEWS24 SPORTS DESK

Leave a Reply