728-pixel-x-90-2-learn
728-pixel-x-90
<< >>

ഈ ചിത്രം ഹിറ്റാക്കിയത് ആരെന്നറിയുമോ ?

ന്യൂയോര്‍ക്ക്:ഈ ചിത്രം ഒരു അമേരിക്കന്‍ പത്രത്തില്‍ ഇടം പിടിച്ചതാണ്.ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിരിക്കുകയാണ്.ചിത്രത്തിന് ഇത്രയേറെ പ്രചാരം ഉണ്ടാകാനിടയാക്കിയ താരം ഈ ആള്‍കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കറുത്ത ഡ്രസ്സിട്ട വെളുത്ത മുടിയുള്ള പ്രായം ചെന്ന് സ്ത്രീയാണ്.

എന്താണിതില്‍ ഇത്ര വിശേഷം എന്ന് ഒന്നു നോക്കാം.ബോസ്റ്റണ്‍ ഗ്ലോബ് എന്ന പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജോണ്‍ ബ്ലെന്റിങ്ങാണ് ഈ ചിത്രം പകര്‍ത്തിയത്.ഇത് ട്വിറ്ററില്‍ ഇട്ടതോടെ ഇദ്ദേഹത്തിന് ലഭിച്ചതാകട്ടെ ആയിരക്കണക്കിന് റീട്വീറ്റും കമന്റും.

ബ്‌ലാക്ക് മാസ് എന്ന ജോണ്‍ ഡീപ്പ് ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ വെളിയില്‍ നിന്നാണ് കാഴ്ച.പ്രിമീയറില്‍ എത്തുന്ന താരങ്ങളെ കാണുവാന്‍ തടിച്ചുകൂടിയ ആള്‍കൂട്ടത്തിന്റെ ഏറ്റവും മുന്നില്‍ ചിത്രം ഹിറ്റാക്കിയ കറുത്ത ഡ്രസ്സിട്ട അമ്മൂമ്മയെയും കാണാം.ഈ അമ്മൂമ്മ ഒഴികെ എല്ലാരും തങ്ങളുടെ ഫോണിലാണ് ശ്രദ്ധിക്കുന്നത് എന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്ത് ജോണ്‍ പറയുന്നത്.എന്തായാലും ട്വിറ്റര്‍ മാത്രമല്ല പല മാധ്യമങ്ങളും താരങ്ങളെ മൊബൈല്‍ ഇല്ലാതെ കാണുന്ന അമ്മൂമ്മയെ താരമാക്കി.ഇവര്‍ ആരാണെന്ന ചര്‍ച്ചയും ട്വിറ്ററില്‍ ആരംഭിച്ചുകഴിഞ്ഞു.

INDIANEWS24.COM Inernational Desk

Leave a Reply