jio 800x100
jio 800x100
728-pixel-x-90
<< >>

ഈജിപ്റ്റുകാരനായ വ്യാജ ഡോക്ടര്‍ കുവൈറ്റില്‍ പിടിയില്‍

കുവൈറ്റ്‌ സിറ്റി: സാല്‍മിയയിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍  പ്ലാസ്റ്റിക്‌ സര്‍ജന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വ്യാജ ഡോക്ടറെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അല്‍ വത്താന്‍ അറബിക് ഡെയിലി റിപ്പോര്‍ട്ട്‌ ചെയ്തു.ചില യുവതികളില്‍ നടത്തിയ ഫേസ് ലിഫ്റ്റ്‌  ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.കൂടുതല്‍ അന്വേഷണത്തില്‍ സര്‍ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും കണ്ടെത്തി.

താന്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നും  അവയില്‍ ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും  പ്രതി  പറഞ്ഞു.

Leave a Reply