728-pixel-x-90-2-learn
728-pixel-x-90
<< >>

ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം :സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍,സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രിമാരായ എ.സി.മൊയ്തീന്‍, വി.എസ്.സുനില്‍കുമാര്‍,സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എംഎല്‍എമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇന്ന് പതിനൊന്നുമണിയോടെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുത്തു.ep2
നേരത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കണമെന്ന സിപിഐ എം നിര്‍ദ്ദേശം മുന്നണിയോഗം അംഗീകരിച്ചതോടെയാണ് ഇ പി ജയരാജന്‍ വീണ്ടും മന്ത്രിയായത്. മുമ്പും വ്യവസായ വകുപ്പാണ്‌ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്‌.
INDIANEWS24 TVM DESK

Leave a Reply