728-pixel-x-90-2-learn
728-pixel-x-90
<< >>

ഇ പി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം

തിരുവനന്തപുരം: സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനെ  മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഐ എം സംസ്ഥാന കമ്മറ്റിയില്‍  തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം 13 ന് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.വ്യവസായം, കായികം, യുവജനക്ഷേമം എന്നി വകുപ്പുകളായിരിക്കും ഇ പി ജയരാജന്‍ കൈകാര്യം ചെയ്യുക. ഇപി ജയരാജന്‍ ഉള്‍പ്പെടെ പതിമൂന്നു മന്ത്രിമാരാണ് സിപിഐ എമ്മിനുണ്ടാകുക..,പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി തദ്ദേശസ്വയംഭരണം, ഗ്രാമ വികസനം, കിലാ എന്നീ വകുപ്പുകള്‍ കായിക മന്ത്രി എ സി മൊയ്തനീനും ഹജ്ജ്, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല മന്ത്രി കെടി ജലീലും നിര്‍വഹിക്കും.പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനിക്കും.
INDIANEWS24 TVPM DESK

Leave a Reply