ഹൈദരാബാദ്:പ്രമുഖ നടനും നിര്‍മ്മാതാവുമായ ഇ നാഗേശ്വര റാവു(82) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.തെലുങ്കിലെ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഇദ്ദേഹം.
എഴുപതുകളിലും എണ്‍പതുകളിലും ക്ലാസിക് ചിത്രങ്ങളിലൂടെ തെലുങ്കു സിനിമയെ ഇന്ത്യന്‍ ചലച്ചിത്ര ഭൂപടത്തില്‍ പ്രതിഷ്ഠിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നിര്‍മ്മാതാവാണ് നാഗേശ്വര റാവു.അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍ നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.നാടകനടനായാണ് നാഗേശ്വര റാവു കലാജീവിതം തുടങ്ങുന്നത്. പിന്നീട് ചലച്ചിത്ര നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി.തുടര്‍ന്നാണ് നിര്‍മ്മാണ രംഗത്തേക്ക് കടന്നത്.
ആപത് ബാന്ധവുഡു ( 1992), സ്വരകല്പന (1989), സാഗര സംഗമം ( 1983), ശങ്കരാഭരണം ( 1979) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്.
INDIANEWS24.COM Obit Desk