jio 800x100
jio 800x100
728-pixel-x-90
<< >>

ഇ ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണുവാൻ ബന്ധുക്കളെ അനുവദിച്ചില്ലെന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു

ബംഗളുരു:ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ബീനീഷ് കോടിയേരിയെ കാണുവാൻ ബന്ധുക്കളെയും അഭിഭാഷകനെയും അനുവദിച്ചില്ല എന്നതിൽ ബംഗളുരു ഹൈക്കോടതിയെ സമീപിക്കാൻ ബിനീഷിന്റെ അഭിഭാഷകന്റെ നീക്കം.നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയാണ്‌ (എൻസിബി) കേസ് അന്വേഷിക്കുന്നത്‌. പക്ഷെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്-ഇ ഡി യാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ചലച്ചിത്ര താരങ്ങളടക്കം നിരവധിപേർ മയക്കുമരുന്നു കേസിൽ പിടിയിലായി.അതിൽ ഒരു പ്രതിയായ അനുപ് മുഹമ്മദ് എന്ന പരിചയക്കാരന്‌ അഞ്ചുവർഷംമുമ്പ്‌ പണം കടംകൊടുത്തതാണ്‌ ബിനീഷിനെതിരെ ആരോപിക്കുന്ന കുറ്റം. ഈ പണത്തിന്റെ സ്രോതസ്സ്‌ ബോധ്യപ്പെടുത്തിയാൽ ബിനീഷിനു നിരപരാധിത്വം തെളിയിക്കാനായേക്കും . ലഹരിമരുന്ന്‌ കേസ്‌ അന്വേഷിക്കുന്ന എൻസിബി ഇതുവരെ ബിനീഷിനെ ചോദ്യം ചെയ്യുകയോ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ല.

INDIANEWS24 BANGALURU DESK 

Leave a Reply