jio 800x100
jio 800x100
728-pixel-x-90
<< >>

ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട:ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു.തൃശൂര്‍ പാഞ്ഞാള്‍ സ്വദേശി ഏഴിക്കോട് മന ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരിയാണ് ശബരി മല മേല്‍ശാന്തി.മാവേലിക്കര സ്വദേശി എസ് കേശവന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു.

നിലവില്‍ കലൂര്‍ പാവക്കുളം ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയായ കൃഷ്ണദാസ് നറുക്കില്‍ അഞ്ചാമനായാണ് ഇടം നേടിയത്.ഒമ്പത് പേരാണ് നറുക്കിനായി മേല്‍ശാന്തി പട്ടികയിലുണ്ടായിരുന്നത്.മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ അഞ്ച് പേരാണുണ്ടായിരുന്നത്.ഇതില്‍ നിന്നാണ് കേശവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

തുലാമാസ പൂജകള്‍ക്കായി നടതുറന്നിട്ടുള്ള ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ശനിയാഴ്ച്ച രാവിലെ നടന്ന ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ്‌ നടന്നത്.തിരുവിതാംകൂര്‍ ദേവസ്വം അധികൃതരുടെയും ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

INDIANEWS24.COM PATHANAMTHITTA

Leave a Reply