728-pixel-x-90-2-learn
728-pixel-x-90
<< >>

ഇ.എം.എസ്സു് എന്ന തമ്പുരാനും,സോണിയ എന്ന ക്യാന്റീന്‍ ജീവനകാരിയും:

സോണിയാ ഗാന്ധി എലിസബത്ത് രാജ്ഞിയേക്കാള്‍ വലിയ കൊടിശ്വരി എന്ന ഞെട്ടിക്കുന്ന കണക്ക് അമേരിക്കന്‍ ദിനപത്രമായ ഹഫിംഗ്ടണ്‍ പോസ്റ്റ്‌ പുറത്ത് വിട്ടിരുന്നു എങ്കിലും ഇന്ന് ആ വാര്‍ത്ത തിരുത്തിയിരിക്കുന്നു.രാജീവ് ഗാന്ധിയുടെ ഭാര്യ ,നെഹ്രുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍ എല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ പക്ഷെ അറിയാത്തതായി ഒന്നുണ്ട് .ഈ മൂന്നു തലമുറയില്‍ പെട്ട കുടുംബാംങ്ങള്‍ക്ക് എന്തായിരുന്നു ജോലി.പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കള്‍ എങ്കില്‍ അത് എവിടെ നിക്ഷേപിച്ചിരിക്കുന്നു.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന നെഹ്‌റു മുതല്‍ സോണിയ വരെയുള്ള എതെങ്കിലും ഒരു വെക്തി രാജ്യത്തിനകത്തോ പുറത്തോ എന്തെങ്കിലും ഉല്‍പ്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നോ.ഒരു കാലത്ത് ഇന്ത്യയെ വിലക്ക് വാങ്ങാന്‍  ഉള്ള സമ്പത്ത് തന്റെ കയ്യില്‍ ഉണ്ട് എന്ന് പറഞ്ഞ നെഹ്‌റുവിന്റെ കുടുംബത്തിലെ സ്വത്തുക്കള്‍ എവിടെ.

ഗാന്ധിജി കോണ്‍ഗ്രസിനെ നയിച്ചിരുന്ന കാലത്ത് കേരളത്തിലെ ഒരു കോണ്‍ഗ്രസ്സ് നേതാവായിരുന്നു ഇ.എം.എസ്സ് നമ്പൂതിരിപ്പാട്.ജന്മിത്തം കോടി കുത്തി വാഴുന്ന കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും സ്വത്ത് വകകള്‍ ഉള്ള കുടുംബമായ ഇളം കുളത്തില്‍ മനക്കല്‍ ശങ്കരന്‍ നാമ്പൂതിരിപ്പാട് എന്ന തമ്പുരാന്‍റെ ജീവിതം കേരളം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ്.കുടുംബ വകയായി കിട്ടിയ മുഴുവന്‍ സ്വത്തുക്കളും,സ്വന്തം തൂലികയില്‍ ഉയിര്‍ കൊണ്ട പുസ്തകങ്ങളുടെ അവകാശം പോലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു നല്‍കി ആറടി മണ്ണിന്റെ അവകാശിയായി ജീവിതം അവസാനിപ്പിച്ച കേരളത്തിന്റെ പോന്നു തമ്പുരാന്‍.നെഹ്‌റു കുടുംബത്തിലെ കുടുംബ വകയായി കിട്ടിയ സ്വത്തുക്കള്‍ പൂഴ്ത്തി വെക്കാന്‍ ഇ.എം.എസ്സ് ശ്രമിച്ചില്ല.

ഗാന്ധിസവും കമ്മ്യൂണിസവും ഒക്കെ പറഞ്ഞു തടിതപ്പാന്‍ ഉള്ള അവസരം അല്ല ഇത്.നെഹ്‌റു കുടുംബത്തിലെ അംഗങ്ങളുടെ വെക്തി പ്രഭാവത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന കോടി കണക്കിന് വരുന്ന പൊതുജനങ്ങളുടെ പ്രതിനിധികള്‍ ലോകരാഷ്ട്രീയ സമൂഹത്തിനു മുന്നില്‍ ഇന്ത്യാ രാജ്യത്തിനു വേണ്ടി മറുപടി പറയാന്‍ കടപ്പെട്ടിരിക്കുന്ന സാഹചര്യം.മറുപടി പറയാന്‍ സൗകര്യം ഇല്ല എന്ന് പറയുന്ന ആളുകള്‍ ഇന്ത്യയില്‍ നെഹ്‌റു കുടുംബത്തിന്റെ ഫാന്‍സ്‌കാര്‍ ധാരാളം കാണും. പക്ഷെ അവിടെയും ഇന്ത്യയിലെ ഏതൊരു പൌരനും സധൈര്യം അഭിമാനത്തോടെ പറയാം ഇ.എം.എസ്സിന്‍റെ ജീവിതം ലോകത്തിലെ ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാണ്.

1964 ല്‍ Edvige Antonia Albina Màino എന്ന യുവതി ,ഹൈസ്കൂള്‍ വിദ്യാഭ്യാസവും,ഇംഗ്ലണ്ടില്‍ ഒരു ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്സ് ചെയിത ശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ക്യാന്റീനിലെ ജോലിക്കാരി ആയിരികുമ്പോള്‍ രാജീവ് ഗാന്ധിയുമായി പ്രണയിത്തിലായി, പിന്നിട് വിഹാഹിതയുമായി .ഇന്ത്യക്കാര്‍ക്ക് പറയാന്‍ എളുപ്പം ഉള്ള പേരും സ്വയം എടുത്ത് അണിഞ്ഞു സോണിയാ ഗാന്ധിയായി.അച്ഛന്‍ സ്റ്റെഫാനോ മയിനോ കല്ലാശാരി ആയി ജോലി ചെയിതിരുന്നു എന്ന് രേഖകള്‍ പറയുന്നുണ്ട് എങ്കിലും മകള്‍ ജനൈക്കുന്നത്തിനു മുന്‍പ് അദ്ദേഹം സോവിയറ്റ് യുണിയന്റെ ജയിലില്‍ തടവുകാരന്‍ ആയിരുന്നു എന്നുള്ള രേഖകളും ലഭ്യമാണ്.

കുടുംബ സ്വത്തായി സോണിയക്ക്  ലഭിച്ച സ്വത്തുക്കള്‍ സോണിയാ ഗാന്ധിയും കൂട്ടരും എന്ത് ചെയിതു. അതിന്റെ പാതി മനേകാ ഗാന്ധിക്ക് കൊടുക്കെണ്ടതല്ലെ. ഇന്ത്യയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ശരിയായ രീതിയില്‍ വെരോടാത്തതിന്‍റെ കാരണം തേടി ഇന്ത്യാ രാജ്യം അറിയാതെ റഷ്യന്‍ അന്തര്‍വാഹിനിയില്‍ സോവിയറ്റ്‌ യൂണിയന്‍ സന്ദര്‍ശിച്ച സംഘത്തിലെ തലവനായിരുന്ന ഇ. എം .എസ്സ് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബലപ്രയോഗത്തിലൂടെ കമ്മ്യൂണിസം നടപ്പാക്കുന്ന റഷ്യന്‍ ശൈലിയെ എതിര്‍ക്കുകയാണ് ഉണ്ടായത്.CPI യ്യില്‍ നിന്നും അദ്ദേഹം പുറത്ത് വന്നു CPM രൂപം നല്‍കാനുള്ള കാരണങ്ങളില്‍ ഒന്നും ഇതായിരുന്നു എന്നു പറയപ്പെടുന്നുണ്ട്.എന്നാല്‍ സോണിയായുടെ കുടുംബത്തിലുള്ളവര്‍ ആ കാലത്ത് EMS നെ പോലെയുള്ളവര്‍ റഷ്യന്‍ ചാരന്‍മാര്‍ എന്ന് അക്ഷേപികുകയാണ് ഉണ്ടായത്.

എന്നാല്‍ സോവ്യറ്റ് യുണിയന്‍ തകര്‍ന്ന ശേഷം റഷ്യയിലെ അന്വേഷണാതമക പത്രപ്രവര്‍ത്തകാനായിരുന്ന യെവിഗേനിയ ആള്ബ്ട്സ് എഴുതിയ ( Yevgenia Albats)സ്റ്റേറ്റ്വിതിന്‍ സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടല്‍ ഉളവാക്കുന്നതാണ്.രാജീവ് ഗാന്ധിയും കുടുംബവും കെ ജി ബി യുടെ പക്കല്‍ നിന്നും സ്ഥിരമായി പണം കൈപ്പട്ടിയിരുന്നു.രാജീവ് ഗാന്ധിയുടെ കുടുംബം ഇതിനായി ഒരു കമ്പനി ശരിയാക്കിയിരുന്നു എന്നും ആ കമ്പനിയിലേക്ക് ആണ് കെ ജി ബി സ്ഥിരമായി പണം എത്തിച്ചിരുന്നത് എന്നും ആ പുസ്തകത്തില്‍ പറയുന്നു.സ്റ്റേറ്റ് വിതിന്‍ സ്റ്റേറ്റ് എന്ന പുസ്തകത്തിന്‍റെ 223 മത്തെ പേജ് ചുവടെ കൊടുക്കുന്നു.kgb

ഏലംകുളം മനയില്‍ വായില്‍ വെള്ളികരണ്ടിയുമായി ജനിച്ചു വീണ കേരളത്തിന്റെ സ്വന്തം ഇ.എം.എസ്സ് അതിലും ലോകത്തിനു മാതൃകയാണ്.റഷ്യന്‍ ചാരന്‍ എന്ന് ഇ.എം എസ്സിനെ പഴി പറഞ്ഞു നടന്നവര്‍ തന്നെ കെ ജി ബി യുടെ പണം പറ്റി ജീവിക്കുകയും ചെയിതു എന്ന യാഥാര്‍ത്ഥ്യം ഇന്നും മലയാളിക്ക് പോലും പെട്ടന്ന് അംഗീകരിക്കാന്‍ വിഷമം ഉണ്ടാകും.

കുടുംബത്തില്‍ നിന്നും തനിക്ക് അര്‍ഹതപ്പെട്ടത് മാത്രം സ്വീകരിക്കുകയും ആ സ്വത്തുക്കള്‍ ഒരു പൊതു പ്രസ്ഥാനത്തിന് തീറെഴുതി കൊടുക്കുകയും ചെയിത ഇ.എം.എസ്സിന്‍റെ രാഷ്ട്രീയം അല്ല നാം ഇവിടെ പരിശോധിക്കേണ്ടത്.വെക്തി ജീവിതത്തിലെ ശുദ്ധിയാണ്.

 

 

 

Leave a Reply