728-pixel-x-90-2-learn
728-pixel-x-90
<< >>

ഇ അഹമ്മദിന് അന്ത്യാഞ്ജലി; ഖബറടക്കം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍:അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയു മുസ്ലീംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ അഹമ്മദിന്റെ മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെ ഖബറടക്കും.കണ്ണൂരിലെ കുടുംബ വീടിനോട് ചേര്‍ന്ന സിറ്റി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് ചടങ്ങുകള്‍.

ഇന്നലെ അഹമ്മദിന്റെ തീന്‍മൂര്‍ത്തി മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു,കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചു.

ന്യൂഡല്‍ഹിയില്‍ നിന്നും ഇന്നലെ വൈകീട്ടോട്ടെ കരിപ്പൂരിലെത്തിയ ഭൗതിക ശരീരം ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ചു.ഏഴരയോടെ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോയി.മുസ്ലീംലീഗ് ആസ്ഥാനമായ ലീഗ് ഹൗസില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നടന്ന ജനാസ നമസ്‌കാരത്തില്‍ വന്‍ജനാവലി പങ്കുകൊണ്ടു.തുടര്‍ന്ന് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.

INDIANEWS24.COM Kannur

Leave a Reply