728-pixel-x-90-2-learn
728-pixel-x-90
<< >>

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാറി ; ഇറാന് മേല്‍ സാമ്പത്തിക ഉപരോധവും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റുന്നതായി  പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈറ്റ്ഹൗസിൽ​ പ്ര​ഖ്യാ​പ​നം ന​ട​ത്തി. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ രണ്ടായിരത്തി പതിനഞ്ചില്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത ജോയിന്റ് കോംപ്രഹെൻസിവ് പ്ലാൻ ഓഫ് ആക്‌ഷൻ കരാറില്‍  നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്.ഇസ്രയേൽ മാത്രമാണ് കരാര്‍ പിന്മാറ്റത്തിനു  ട്രംപിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ഇ​റാ​നും ക​രാ​റി​ൽ പ​ങ്കാ​ളി​ക​ളാ​യ മ​റ്റു രാ​ജ്യ​ങ്ങ​ള്‍ വി​മ​ർ​ശി​ച്ചു.ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി എ​​​ന്നീ രാജ്യങ്ങളും ക​​​രാ​​​റി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്. മൂ​​​ന്നി​​​ട​​​ത്തെ​​​യും ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ വാ​​​ഷിം​​​ഗ്ട​​​ണി​​​ലെ​​​ത്തി ട്രം​​​പു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു. റഷ്യയും ചൈനയുമാണു കരാറിലെ മറ്റു കക്ഷികൾ. 

മൂന്നുമാസത്തിനുശേഷം ഇ​റാ​നു മേല്‍ യു​എ​സ് സാമ്പത്തിക  ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു.. ഇ​റാ​നു​മാ​യു​ള്ള സാമ്പത്തിക-​വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ യു​എ​സ് വി​ല​ക്കും. ആ ​വി​ല​ക്കു മ​റി​ക​ട​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളും ക​ന്പ​നി​ക​ളും ധൈ​ര്യ​പ്പെ​ടി​ല്ലെന്നും ട്രംപ് അറിയിച്ചു. ട്രം​പി​ന്‍റെ തീ​രു​മാ​നം ഇ​റാ​നു താ​ത്കാ​ലി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​മെ​ന്ന് ഇ​റാ​ൻ വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. എ​ങ്കി​ലും ഉ​പ​രോ​ധ​ത്തെ മ​റി​ക​ട​ന്നു രാ​ജ്യം മു​ന്നേ​റു​മെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ റൂ​ഹാ​നി പ​റ​ഞ്ഞു.


INDIANEWS 24 INTERNATIONAL DESK

Leave a Reply